
ന്യൂഡല്‍ഹി: കോവിഡ് സമൂഹവ്യാപനത്തിന് തൊട്ടടുത്ത് നില്‍ക്കേ ഇന്ത്യയില്‍ വൈറസ് ആക്രമണത്തില്‍ മരണനിരക്കിന്റെ ശരാശരി പ്രായം 60 എന്ന് റിപ്പോര്‍ട്ട്. മരണത്തില്‍ പൊതു ഘടകമായി കണ്ടെത്തിയത് പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്ളവരിലെന്നും സൂചന. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന പഠനവുമായി ബന്ധപ്പെട്ട് ടൈംസ് ഓഫ് ഇന്ത്യയുടേതാണ് റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ച് ഇന്ത്യയിലെ ഇതുവരെയുള്ള മരണം 149 ആയി.
ഇറ്റലിയെ അപേക്ഷിച്ച് കോവിഡ് ബാധിച്ചുള്ള ആള്‍ക്കാരുടെ മരണം ഇന്ത്യയില്‍ കുറവാണെങ്കിലും ഇറ്റലിയുടെ ശരാശരി പ്രായത്തേക്കാള്‍ താഴെയാണ് ഇന്ത്യ. ഇറ്റലിയില്‍ മരണമടഞ്ഞവരുടെ ശരാശരി പ്രായം 80 ആയിരുന്നു. ഇന്ത്യയില്‍ തിങ്കളാഴ്ചത്തെ കണക്ക് വരെ രോഗബാധിതര്‍ 4067 ും മരണം 109 ും ആയിരുന്നു. ഇതില്‍ 40 വയസ്സില്‍ താഴെ 1911 രോഗികളാണ് ഉള്ളത്. ഈ പ്രായത്തില്‍ എട്ട് മരണമുണ്ട്. 40 നും 60 നും ഇടയില്‍ രോഗികളുടെ എണ്ണം 1,383 ും 33 മാണ്. 60 ന് മുകളിലുള്ള 773 രോഗികളില്‍ 69 ആണ് മരണം. ആണുങ്ങളിലാണ് രോഗികളും മരണവും കൂടുതല്‍. 3091 പുരഷന്മാര്ക്ക് രോഗം പിടിപെട്ടപ്പോള്‍ 976 സ്ത്രീകളും രോഗികളായി. 80 പുരുഷന്മാര് മരണത്തിന് കീഴടങ്ങിയപ്പോള്‍ 29 സ്ത്രീകളും മരിച്ചു.
മരണമടഞ്ഞവരില്‍ കോവിഡ് കൂടുതല്‍ പ്രശ്നമായവരില് പൊതുവായി കണ്ടെത്തിയത് പ്രമേഹവും രക്തസമ്മര്‍ദ്ദവുമായിരുന്നു. കൂടുതല്‍ പേരിലും ഈ രണ്ടു പ്രശ്നവും ഒരുപോലെ ഉണ്ടായിരുന്നവരുമായിരുന്നു. അതേസമയം ഇതില്‍ നിന്നും വിഭിന്നമായിരുന്നു മറ്റ് രാജ്യങ്ങളിലെ കാര്യങ്ങള്‍. ചൈനയില്‍ ഹൃദയസംബന്ധിയായ രോഗമോ ശ്വാസകോശരോഗമോ ഉള്ളവരിലായിരുന്നു മരണം കൂടുതല്‍. പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്ളവര്‍ തൊട്ടു പിന്നിലുണ്ടായിരുന്നു. ഇന്ത്യയിലെ മരണങ്ങളില്‍ 86 പേരിലും മറ്റസുഖങ്ങള്‍ ഉള്ളവരമായിരുന്നു. 56 ശതമാനം പ്രമേഹമുള്ളവരും 47 ശതമാനം രക്തസമ്മര്‍ദ്ദമുള്ളവരും. മൂന്നിലൊന്ന് പേര് വീതം രണ്ടുമുള്ളവരായിരുന്നു. അഞ്ചിലൊന്ന് പേര്‍ക്ക് ആസ്ത്മയോ ശ്വാസകോശ രോഗമോ ഉള്ളവരാണ്.
പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്‍പ്പെടെ ഹൃദ്രോഗം ഉണ്ടായിരുന്നവര്‍ 16 ശതമാനം മാത്രമായിരുന്നു. 40 ശതമാനത്തിനും നേരത്തേ തന്നെ രണ്ടു രോഗം ഉണ്ടായിരുന്നവരാണ്. 17 ശതമാനത്തിന് മാത്രമാണ് മൂന്നിലധികം പ്രശ്നം ഉണ്ടായിരുന്നത്. ഇതില്‍ പ്രമേഹമായിരുന്നു പ്രധാന വില്ലന്‍. ഇന്ത്യയിലെ 9.4 ശതമാനം പേരും പ്രമേഹമുള്ളവരാണ്. പ്രമേഹവും രക്തസമ്മര്‍ദ്ദവും ഒരുപോലെ നഗരമേഖലയില്‍ 12 ശതമാനവും ഉള്‍നാടന്‍ പ്രദേശങ്ങളില്‍ എട്ട് ശതമാനവും ആയിരുന്നു. രക്തസമ്മര്‍ദ്ദമുള്ളവര്‍ നഗരത്തില്‍ രാജ്യത്ത് 30 ശതമാനമാണ്. നഗരത്തില്‍ 33 ശതമാനവും ഗ്രാമത്തില്‍ 28 ശതമാനവും വരും. 55 വയസ്സിന് മുകളിലുള്ള 60 ശതമാനത്തിനും രക്തസമ്മര്‍ദ്ദമുണ്ട്. 55 ന് മുകളില്‍ 30 ശതമാനത്തിനും പ്രമേഹവുമുണ്ട്.






