തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന 21 ദിവസത്തെ ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കുന്നതോടെ വിമാന ടിക്കറ്റ് ബുക്കിങ്ങ് പുനരാ രംഭിച്ചു. പതിനാലാം തിയതിയാണ് ലോക്ക് ഡൗണ്‍ അവസാനിക്കുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ നീളുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം വ്യക്തത വരുത്തുന്നതിനു മുമ്പേ തന്നെ ചെറിയ റൂട്ടുകളിലേയ്ക്ക് ചൊവ്വാഴ്ച മുതലുള്ള ടിക്കറ്റ് നല്‍കിത്തുടങ്ങിയിരിക്കുകയാണ്.
അതേസമയം ലോക്ക് ഡൗണ്‍ നീണ്ടാല്‍ യാത്രക്കാര്‍ക്ക് പണം നഷ്ടമാകും. സര്‍വീസ് നടത്തിയില്ലെങ്കില്‍ പണം തിരിച്ചു നല്കുന്ന പതിവ് രീതി ഒഴിവാക്കിയാണ് ഇത്തവണ ബുക്കിങ്ങ് ആരംഭിച്ചിരിക്കുന്നത്. ലോക്ക്ഡൗണിനു ശേഷം വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പൂരി ട്വീറ്റ് ചെയ്തു.
ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്കും കൊച്ചിയിലേയ്ക്കും ബൈംംളൂരുവിലേയ്ക്കുമുള്ള ടിറ്റ് ബുക്കിങ്ങ് സ്വകാര്യ കമ്പനികള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. പണം തിരികെ ലഭിച്ചില്ലെങ്കിലും പകരം ഒരു വര്‍ഷത്തിനിടെ ഇത റൂട്ടില്‍ യാത്ര ചെയ്യാനാകും. എന്നാല്‍ ടിക്കറ്റ് നിരക്കിലുണ്ഡടാകുന്ന ഏറ്റക്കുറച്ചിലുകള്‍ യാത്രക്കാരന് വഹിക്കണം.






