
മനുഷ്യരുണ്ടെങ്കിലേ വിശ്വാസങ്ങളുള്ളൂവെന്നും അതുകൊണ്ടുതന്നെ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ഓര്‍മ്മപ്പെടുത്തി കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍. കൊറോണയെ അതിജീവിക്കുകയെന്നത് ഏതു വിശ്വാസിക്കും കൂടുതല്‍ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചതുകൊണ്ട് മാത്രമാണ് കേരളം കോവിഡ് എന്നവലിയ വിപത്തില്‍ നിന്ന് രക്ഷപ്പെട്ടത്. അതിനാല്‍ നിയന്ത്രണങ്ങള്‍ ഇനിയും പാലിക്കണം. കൂട്ടപ്രാര്‍ത്ഥനകള്‍ ഒഴിവാക്കണമെന്നും പ്രവാസികളുടെ മടങ്ങിവരവിന് മുമ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.






