നടി കങ്കണ റണൗത്തിന്റെ സഹോദരി രംഗോലി ചന്ദേലിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ മൊറാദാബാദിൽ കഴിഞ്ഞ ദിവസം കൊറോണ വൈറസ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായെത്തിയ ആരോഗ്യപ്രവർത്തകർ ആൾക്കൂട്ട ആക്രമണത്തിന് ഇരകളായ സംഭവത്തിൽ വിദ്വേഷവും വൈരാഗ്യവും കലർത്തുന്ന ട്വീറ്റുകൾ പ്രചരിപ്പിച്ചതിനാണ് ട്വിറ്ററിന്റെ ഈ നടപടി. വ്യാഴാഴ്ച്ചയാണ് നടിയുടെ അക്കൗണ്ട് സസ്പെൻഡ് ചെയ്തത്.
ഇതിനു മുമ്പും സിനിമയിൽ നിന്നടക്കം നിരവധി പേർ രംഗോലിയുടെ ട്വീറ്റുകൾക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. വർഗീയ വിഷം പടർത്തുന്ന മറ്റൊരു വൈറസ് ഇവിടെയുണ്ടെന്നും കങ്കണ റണൗത്തിന്റെ സഹോദരിയാണതെന്നും അവരെ 'ക്വാറന്റൈനിലാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബോളിവുഡ് താരം സുമിത് കശ്യപ് മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്ക് സന്ദേശമയച്ചിരുന്നു.

Comments