
ന്യൂഡല്ഹി: കോവിഡ് വ്യാപനം അതിതീവ്രമായ പ്രദേശങ്ങളില് സ്ഥിതി വിലയിരുത്താന് കേന്ദ്ര സംഘം. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്, പശ്ചിമ ബംഗാള് എന്നിവിടങ്ങളിലെ അതീവ ബാധിത പ്രദേശങ്ങളുടെ സ്ഥിതി വിലയിരുത്താനായി എട്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരിക്കുന്നത്.
ഈ സംസ്ഥാനങ്ങളിലെ പ്രദേശങ്ങളില് നടപ്പാക്കിയിരിക്കുന്ന ലോക്ക്ഡൗണ് നടപടികള്, അവശ്യ വസ്തുക്കളുടെ ലഭ്യത, സാമൂഹിക അകലം പാലിക്കല്, ആരോഗ്യ സംവിധാനങ്ങളുടെ മുന്നൊരുക്കം ഉള്പ്പെടെയുള്ള കാര്യങ്ങള് സംഘം പരിശോധിക്കും.
പലയിടങ്ങളിലും ലോക്ക്ഡൗണ് ലംഘനം നടക്കുന്നതായും, ാരോഗ്യ പ്ര്വര്ത്തകര്ക്കു നേരെയുള്ള അതിക്രമ സംഭവങ്ങളും ഉയരുന്ന പശ്ചാത്തലത്തിലാണ് നേരിട്ട് സ്ഥിതിഗതികള് വിലയിരുത്തന് കേന്ദ്രസംഘത്തെ അയയ്ക്കുന്നത്.







Comments