ലണ്ടന്‍: മദ്യരാജാവ് വിജയ് മല്യയ്ക്ക് ബ്രിട്ടീഷ് കോടതിയില്‍ നിന്ന് വീണ്ടും തിരിച്ചടി. സാമ്പത്തിക കുറ്റകൃത്യങ്ങളെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും ബ്രിട്ടണില്‍ അഭയം തേടിയ മല്യയെ നാടുകടത്താനുള്ള 2018ലെ ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളി.
നാടുകടത്തലുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കാന്‍ കേസ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന് വൈകാതെ കൈമാറും. ഇമെയില്‍ വഴിയാണ് ജസ്റ്റീസുമാരായ ഇര്‍വിംഗ്, എലിസബത്ത് ലേയിംഗ് എന്നിവര്‍ ഉത്തരവ് നല്‍കിയത്. വഞ്ചനയും തെറ്റായ വിവരം നല്‍കലും നടന്നതായി പ്രഥമദൃഷ്ട്യ ബോധ്യപ്പെട്ടുവെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരില്‍ ഇന്ത്യയിലെ വിവിധ പൊതുമേഖല ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപയോളം കടമെടുത്ത ശേഷം നാടുവിട്ട മല്യയ്ക്കെതിരെ എന്‍ഫോഴ്സ്മെന്റ് കേസെടുത്തിരുന്നു. അതേസമയം, കിംഗ്ഫിഷര്‍ എയര്‍ ലൈന്‍സിനായി താന്‍ കടമെടുത്ത പണം 100 ശതമാനവും തിരിച്ചുനല്‍കാന്‍ തയ്യാറാണെന്നു മാര്‍ച്ച് 31നു അയച്ച ട്വിറ്റര്‍ സന്ദേശത്തില്‍ മല്യ പറഞ്ഞിരുന്നു. തന്റെ പണം സ്വീകരിക്കാന്‍ ബാങ്കുകളോ ബാങ്കുകളുടെ പരാതിയില്‍ പിടിച്ചെടുത്ത ആസ്തി വിട്ടുനല്‍കാന്‍ എന്‍ഫോഴ്സ്മെന്റോ തയ്യാറാകുന്നില്ല. പ്രതിസന്ധിയുടെ ഈ ഘട്ടത്തിലെങ്കിലും തന്നെ ശ്രവിക്കാന്‍ തയ്യാറാകണമെന്നും മല്യ ട്വിറ്ററില്‍ പറഞ്ഞിരുന്നു.






