
ഹൈദരാബാദ് : രാജ്യവ്യാപക ലോക്ക്ഡൗണ്‍ നിലനില്‍ക്കെ ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ കുഴല്‍ക്കിണര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ നടിയും എംഎല്‍എയുമായ റോജയെ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ചേര്‍ന്ന് പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ചത് വിവാദമായി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ പ്രതിപക്ഷമായ ടിഡിപി കടുത്ത വിമര്‍ശവുമായി രംഗത്തെത്തിയിട്ടുണ്ട്.
വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എയാണ് റോജ. ജനങ്ങള്‍ വന്‍ സ്വീകരണം ഒരുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് റോജ പ്രതികരിച്ചു. അവരുടെ മനസ് വേദനിപ്പിക്കേണ്ടെന്ന് കരുതിയാണ് പുഷ്പവൃഷ്ടി അടക്കമുള്ളവ തടയാതിരുന്നത്. സ്വീകരണ ചടങ്ങില്‍ പങ്കെടുത്തവരെല്ലാം മാസ്ക് ധരിചച്ചിരുന്നുവെന്നും സാമൂഹ്യ അകലം പാലിച്ചിരുന്നുവെന്നും എംഎല്‍എ അവകാശപ്പെട്ടു.
Despite lockdown regulations in place, in Nagari constituency of Chittoor district, MLA RK Roja inaugurated a new borewell and distributed groceries to them. Villagers were made to shower flower petals on her feet as she entered the village. #AndhraPradesh pic.twitter.com/KznAuD7WiO
— Paul Oommen (@Paul_Oommen) April 21, 2020
പ്രതിപക്ഷം അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്നും അവര്‍ ആരോപിച്ചു. ആന്ധ്രാപ്രദേശില്‍ 24 മണിക്കൂറിനിടെ 56 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ സംസ്ഥാനത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 800 കടന്നിരുന്നു.






