
ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയില്‍ രാജ്യത്ത് ക്രിക്കറ്റിനായി ഇനി കാത്തിരിപ്പ് നീളുമെന്ന് ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലി. മനുഷ്യ ജീവന് അപകടത്തിലാക്കിക്കൊണ്ട് ഒരു കായിക വിനോദമുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിനിടെ ഗാംഗുലിയുടെ പ്രസ്താവന.
സമീപ ഭാവിയിലൊന്നും ഇന്ത്യയില്‍ ക്രിക്കറ്റ് ഉണ്ടാകില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ജര്‍മ്മനിയില്‍ ബുണ്ഡന്സ് ലീഗ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു. ഇന്ത്യയിലെ സാഹചര്യം അദേഹം വ്യക്തമാക്കിയത്.
നേരത്തെ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഐപിഎല്‍ അനിശചിതകാലത്തേയ്ക്ക് ബിസിസിഐ മാറ്റിയിരുന്നു. പിന്നാലെ മഹാമാരിക്ക് വാക്സിന് കണ്ടെത്തുന്നതുവരെ ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്ഭജന് സിങ്ങും അഭിപ്രായപ്പെട്ടു.






