
ന്യൂഡല്‍ഹി: കൊവിഡിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതോടെ ജീവനക്കാരുടെ ശമ്പളവും പ്രതിസന്ധിയില്‍. ഏപ്രില്‍, മേയ് മാസങ്ങളില്‍ പൈലറ്റുമാര്‍ക്ക് ശമ്പളം നല്കാന് കഴിയില്ലെന്ന് സ്പൈസ്ജെറ്റ് വ്യക്തമാക്കി. ചരക്ക് വിമാനങ്ങളിലെ ജീവനക്കാര്‍ക്ക് ജോലി ചെയ്ത മണിക്കൂറുകളുടെ അടിസ്ഥാനത്തില്‍ ശമ്പളം നല്‍കും. രാജ്യത്തെ ചെലവുകുറഞ്ഞ വിമാന സര്‍വീസുകളിലൊന്നായ സ്പൈസ് ജെറ്റ് കൊവിഡിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്.
നിലവില്‍ കമ്പനിയുടെ 16% വിമാനങ്ങളും 20% പൈലറ്റുമാരും മാത്രമാണ് മജാലിയിലുള്ളത്. അഞ്ച് കാര്‍ഗോ വിമാനങ്ങള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. വരുംനാളുകളില്‍ കൂടുതല്‍ വിമാനങ്ങള്‍ കാര്‍ഗോ സര്‍വീസിനായി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 50% വിമാനങ്ങള്‍ സര്‍വീസിലേക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍ മുഴുവന്‍ പൈലറ്റുമാര്‍ക്കും ജോലി ലഭിക്കുമെന്ന് സ്പൈസ് ജെറ്റ് മേധാവി ക്യാപ്റ്റന്‍ ഗുരുചരന്‍ അറോറ പറഞ്ഞു.
അതേസമയം, ഭുരിപക്ഷം ജീവനക്കാര്‍ക്കും ഏപ്രില്‍ മാസത്തെ മുഴുവന്‍ ശമ്പളവും നല്‍കുമെന്ന് ഇന്‍ഡിഗോ വ്യക്തമാക്കിയിരുന്നു. ജീവനക്കാരുടെ ശമ്പളം റദ്ദാക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യരുതെന്ന സര്‍ക്കാര്‍ നിര്‍മദശം പാലിച്ചാണിതെന്നും ഇന്‍ഡിഗോ പറയുന്നു.
ഫെബ്രുവരിയിലെ ശമ്പളം പൂര്‍ണ്ണമായും കിട്ടിയില്ലെന്ന് കാണിച്ച് എയര്‍ ിന്ത്യ പൈലറ്റുമാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ശമ്പളത്തില്‍ 70% വരുന്ന ഫ്ളൈയിംഗ് അലവന്‍സ് ലഭിച്ചില്ല. അവശേഷിക്കുന്ന 30ശതമാനത്തില്‍ കൊവിഡിന്റെ പേരില്‍ 10% വെട്ടിക്കുറച്ചുവെന്നും പൈലറ്റുമാര്‍ പറയുന്നു.






