
മുംബൈ: അഭിനയത്തികവിലൂടെ ഇന്ത്യന്‍ സിനിമയുടെ രാജ്യാന്തര മുഖമായി മാറിയ ഇര്‍ഫാന്‍ഖാന്റെ വേര്‍പാട് ആരാധകര്‍ക്കുണ്ടാക്കിയ ദു:ഖം ഇതുവരെ തീര്‍ന്നിട്ടില്ല. കഠിനാദ്ധ്വാനം കൊണ്ട് ബോളിവുഡ് സിനിമാവേദിയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഈ അതുല്യ നടന് സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കേണ്ടിയിരുന്ന ക്രിക്കറ്റ് താരമായി മാറുമായിരുന്നു. മികച്ച ഓള്‍റൗണ്ടറായി വളര്‍ന്നു വരുന്നതിനിടയില്‍ വെറും 600 രൂപ ഇല്ലാത്തതിന്റെ പേരില്‍ ക്രിക്കറ്റ് കരിയര്‍ തന്നെ വിടേണ്ടി വന്നയാളാണ് ഇര്ഫാന്ഖാന്.
ഇര്‍ഫാന്റെ ക്രിക്കറ്റ് പ്രതിഭയെക്കുറിച്ചും ജെയ്പൂരില്‍ ക്രിക്കറ്റ് കളിച്ചു നടന്ന ആദ്യ കാലത്തെക്കുറിച്ചുമാണ് കൂട്ടുകാര്‍ ഓര്‍മ്മിക്കുന്നത്. ജെയ്പൂര്‍ ക്രിക്കറ്റ് ലീഗ് കണ്ട മികച്ച ഓപ്പണിംഗ് ബാറ്റ്സ്മാന്മാരില് ഒരാളും മികച്ച ഓഫ് സ്പിന്നറുമായിരുന്നു ഇര്ഫാന് ഖാന്. ജയ്പൂര്‍ ക്രിക്കറ്റ് ലീഗില്‍ ഇലവണ്‍ സ്റ്റാര്‍സ്, യുണിയന്‍ ക്ളബ്ബ് എന്നിവയ്ക്ക് വേണ്ടിയായിരുന്നു ഖാന് പാഡണിഞ്ഞത്്. ഇതില്‍ ഇലവന് സ്റ്റാര്‍സ് ടീമിന്റെ പ്രമുഖ കളിക്കാരില്‍ ഒരാളുമായിരുന്നു. ഇര്ഫാന് ഖാന്റെ ബാറ്റിംഗ് മികവില്‍ ഇലവന് സ്റ്റാര്‍സ് സി ഡിവിഷനില്‍ നിന്നും ബി ഡിവിഷനിലേക്കും എ ഡിവിഷനിലേക്കും യോഗ്യത നേടിയിരുന്നു. ടീമിന്റെ നായകന് ഇസ്ളാം ഖുറേഷിക്കൊപ്പം പതിവായി ഓപ്പണ്‍ ചെയ്തിരുന്നത് ഇര്ഫാന് ഖാനായിരുന്നെന്ന് അമര്‍ റോഡില്‍ കാര്‍പ്പറ്റ് ബിസിനസ് നടത്തുന്ന ഇസ്ളാം ഖുറേഷി ഓര്‍ക്കുന്നു.
ദൂരദര്ശന് കളി കാണിച്ചിരുന്ന കാലത്ത് സുനില്‍ ഗവാസ്ക്കറായിരുന്നു ഇര്ഫാന് ഖാന്റെ റോള്‍ മോഡല്‍. ഗവാസ്ക്കറിനെ പോലെ സ്ട്രെയിറ്റ് ഡ്രൈവ് ഇര്ഫാന് പതിവായി പരിശീലിച്ചിരുന്നു. അതിനൊപ്പം മികച്ച രീതിയില്‍ പന്തെറിയുന്ന ഒരു ഓഫ് സ്പിന്നര്‍ കൂടിയായിരുന്നു. ലീഗില്‍ മത്സരിക്കുമ്പോള്‍ ചൗഗാനിലെ മാറ്റിംഗ് വിക്കറ്റില്‍ ന്യൂബോള്‍ ബൗള്‍ ചെയ്യുമ്പോള്‍ മീഡിയം പേസും എറിഞ്ഞിരുന്നു. സി ഡിവിഷനില്‍ പ്രവേശനം കിട്ടിയ ഇലവന് സ്റ്റാര്‍സ് പിറ്റേ വര്‍ഷം തന്നെ ബി ഡിവിഷനിലേക്കു കയറി. അതിനടുത്ത വര്‍ഷം എ ഡിവിഷനിലേക്കും. എന്നാല്‍ ഉടന്‍ തന്നെ ക്ളബ്ബ് വിട്ട ഇര്ഫാന് സലീംഖാന് എന്നയാള്‍ നടത്തിയിരുന്ന യൂണിയന് ക്ളബ്ബിലേക്ക് പോയി.
യുണിയന്‍ ക്ളബ്ബിനായി കളിക്കുമ്പോള്‍ ഒരുമിച്ചായിരുന്നു കളിച്ചിരുന്നതും പഠിച്ചിരുന്നതെന്നും ക്ളബ്ബിന്റെ മുന്‍ നായകന് സഹിറുദ്ദീന് ഓര്‍ക്കുന്നു. ഈ സമയത്ത് ക്രിക്കറ്റിനെ അതീവ ഗൗരവമായി കണ്ടിരുന്ന ഇര്ഫാന്ഖാന് മികച്ച ഓപ്പണറായി കഴിവുകള്‍ തേച്ചു മിനുക്കാന്‍ ചില പരിശീലകര്‍ക്ക് കീഴിലേക്ക് പോയിരുന്നു. രാജസ്ഥാന് വേണ്ടി കളിക്കുന്നത് സ്വപ്നം കണ്ടിരുന്ന ഇര്ഫാന് ഇന്ത്യയിലെ മികച്ച അണ്ടര്‍ 23 കളിക്കാരെ കണ്ടെത്താനുള്ള ടൂര്‍ണമെന്റായി സി കെ നായിഡു ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
കളിക്കാന്‍ പോകാന്‍ ജയ്പൂരില്‍ നിന്നും അജ്മീറിലേക്കുള്ള യാത്രാക്കൂലിയായ 600 രൂപ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെയാണ് താരം ക്രിക്കറ്റില്‍ നിന്നും പിന്തിരിഞ്ഞ് അഭിനയത്തിലേക്ക് പോയത്. ഇതിനെക്കുറിച്ച് ടെലിഗ്രാഫിന് നല്കിയ ഒരു അഭിമുഖത്തില്‍ ഇര്ഫാന് പറഞ്ഞിട്ടുണ്ട്. '' ഞാന്‍ ക്രിക്കറ്റ് കളിച്ചിരുന്നു. ക്രിക്കറ്റ് താരമാകാന്‍ ആഗ്രഹിച്ചിരുന്നു. ജെയ്പൂരിലെ എന്റെ ടീമിലെ ഏക ഓള് റൗണ്ടറായിരുന്നു. അതില്‍ ഒരു കരിയറും ആഗ്രഹിച്ചിരുന്നു. സി കെ നായ്ഡു ടൂര്ണമെന്റിലേക്ക് തെരഞ്ഞെടുക്കുപ്പെടുകയും ചെയ്തു. എന്നാല്‍ പണം വേണമായിരുന്നു. അത് ആരോട് ചോദിക്കണമെന്ന് അറിയില്ലായിരുന്നു. അന്ന് 600 രൂപ ചോദിക്കാന്‍ കഴിയാതിരുന്നതിനാല്‍ സ്വപ്നം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.''
പിന്നീട് നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ അഭിനയം പഠിക്കാന്‍ ചേരാന്‍ തീരുമാനിച്ചപ്പോഴും സാമ്പത്തീകം പ്രധാന പ്രശ്നമായി വന്നു. അന്നു വേണ്ടിയിരുന്നത് 300 രൂപയായിരുന്നു. അതും ദുഷ്ക്കരമായിരുന്നു. ഒടുവില്‍ സഹോദരി ആ പണം സംഘടിപ്പിച്ചു തന്നു.






