
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പിടിക്കുന്നത് സംബന്ധിച്ച് ഇപ്പോഴും തര്‍ക്കങ്ങള്‍ നടക്കുകയാണ്. ജീവനക്കാരുടെ കൈയില്‍ നിന്നും ഇത്തരത്തില്‍ പിടിക്കുന്ന തുക നല്ലകാലം വന്നാല്‍ തിരിച്ചുനല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. അതിന് കളിഞ്ഞില്ലെങ്കില് പിന്നീട് പിഎഫിലേക്കു മാറ്റുമെന്നും ധനമന്ത്രിപറഞ്ഞു.
ഇത്തരത്തില്‍ മാറ്റിവയ്ക്കുന്ന പണം തിരിച്ചുനല്‍കേണ്ടത് തന്നെയാണ്. ജീവനക്കാരുടെ ശമ്പളം വൈകില്ലെന്നും നാലാം തീയതി തന്നെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ശമ്പളം പിടിക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് പറയുന്നത് ശരിയല്ലെന്നും ധനമന്ത്രി പറഞ്ഞു. സാലറി ചലഞ്ച് വേണ്ടെന്നുവച്ചത് പ്രതിപക്ഷം പറഞ്ഞതനുസരിച്ചാണ്. ശമ്പളം മാറ്റിവയ്ക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പു വച്ചതിനെ സ്വാഗതം ചെയ്യുന്നെന്ന് ധനമന്ത്രി പറഞ്ഞു. മാറ്റിവയ്ക്കുന്ന തുകയ്ക്കു തുല്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കും.
ജീവനക്കാരുടെ കൈയില്‍ നിന്ന്് അഞ്ച് മാസം കൊണ്ട് 2,500 കോടി രൂപയാണ് ഇത്തരത്തില്‍ സ്വരൂപിക്കുക. ഈ തുക ട്രഷറിയില്‍ പ്രത്യേക അക്കൗണ്ടായി ഇത് മാറ്റും. എന്നാല്‍, ജഡ്ജിമാരുടെ ശമ്പളം മാറ്റിവയ്ക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി. കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഇത് ഉപയോഗിക്കും. അതിഥി തൊഴിലാളികള്‍ യൂണിയന് പട്ടികയിലാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു സഹായവും ചെയ്യുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു.






