പത്തനംതിട്ട: കോളജ് വിദ്യാര്‍ത്ഥി ജസ്നയെ കാണാതായ സംഭവത്തില്‍ അന്വേഷണ പുരോഗതി ഇപ്പോള്‍ പറയാറായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന് കൂടിയായ പത്തനംതിട്ട എസ്.പി കെ.ജി സൈമണ്‍. ജസ്നയെ കണ്ടെത്തിയെന്ന വാര്‍ത്ത തള്ളിയ എസ്.പി, ചില പോസിറ്റീവ് വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
വെച്ചൂച്ചിറയില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് കാണാതായ ജസ്നയെ അന്യ സംസ്ഥാനത്ത് നിന്ന് കണ്ടെത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോസിറ്റീവായ വാര്‍ത്ത ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് എസ്.പിയുടെ പ്രതികരണം.
നിലവില്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് മാറ്റമില്ല. മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് സൈബബര്‍ വിദഗ്ധരെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2018 മാര്‍ച്ച് 20നാണ് മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്ന് ബന്ധുവീട്ടിലേക്ക് പോയ ജസ്നയെ കാണാതായത്.






