ലണ്ടന്‍: ഒത്തുകളി വിവാദത്തില്‍ മൂന്നു വര്‍ഷത്തെ വിലക്ക് വീണ പാക്ക് താരം ഉമര്‍ അക്മലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ സഹതാരം. വിക്കറ്റ് കീപ്പര്‍-ബാറ്റ്സ്മാനായിരുന്ന സുല്ഖര്നയ്ന് ഹൈദറാണ് താരത്തിനെതിരെ ഗുരുതര ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ നിര്‍ണായക മത്സരത്തിനിടെ ബാറ്റ് ചെയ്യുന്ന തന്നോട് മോശമായി ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടന്നാണ് താരത്തിനെതിരെയുള്ള മുന്‍ താരത്തിന്റെ വെളിപ്പെടുത്തല്‍. ഗ്രൗണ്ടില്‍ കുടിക്കാന്‍ വെള്ളവുമായി എത്തിയപ്പോഴാണ് ഉമര്‍ ഇത്തരത്തില്‍ ആവശ്യപ്പെട്ടത്. വെള്ളം കൊണ്ടുവന്നയാള്‍ അത് തന്നിട്ട് പോയാല്‍ മതിയെന്ന് താന്‍ തിരിച്ചടിച്ചതായും ഹൈദര്‍ പറഞ്ഞു. മത്സരശേഷം ഇക്കാര്യം ടീം മാനേജ്മെന്റിനെ അറിയിച്ചതായും അദേഹം കൂട്ടിച്ചേര്‍ത്തു.
സഹതാരങ്ങള്‍ ഒത്തുകളിക്ക് നിര്‍ബന്ധിക്കുന്നുവെന്നും ഇതിന്റെ പേരില്‍ വധഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി 2010 ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ യുഎഇയില്‍ നടന്ന പരമ്പരയ്ക്കിടെയാണ് ഹൈദര്‍ കളി അവസാനിപ്പിച്ചത്. പിന്നീട് താരം ഇംഗ്ലണ്ടില്‍ രാഷ്ട്രീയാഭയം തേടുകയായിരുന്നു. പാക്കിസ്ഥാനായി ഹൈദര്‍ ഒരു ടെസ്റ്റും നാല് ഏകദിനവും മൂന്ന് ട്വന്റി20 യും മാത്രമാണ് കളിച്ചത്.






