
ബോളിവുഡ് ലോകത്തെ ഒരു കാലത്തെ റൊമാന്റിക് സൂപ്പര്‍ താരമായിരുന്നു ഋഷി കപൂര്‍. 1970കളിലെ റൊമാന്റിക് ഹീറോയുടെ വിടവാങ്ങല്‍ സിനിമ ലോകെ ഞെട്ടലോടെയാണ് സ്വീകരിച്ചത്. ഋഷി കപൂറിന്റെ വിടവാങ്ങല്‍ ഒറ്റയ്ക്കാക്കിയത് 40 വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യത്തില്‍ കൂടെയുണ്ടായിരുന്ന നീതു കപൂറിനെയാണ്. ഖേല്‍ ഖേല്‍ മേം, അമര്‍ അക്ബര്‍ അന്തോണി തുടങ്ങി വിവാഹത്തിന് മുന്‍പും ശേഷവും പന്ത്രണ്ട് സിനിമകളിലാണ് ഇവര്‍ ഒരുമിച്ചഭിനയിച്ചിരുന്നു.
രാജ് കുമാറിന്റെ മകന് എന്ന മേല്‍വിലാസത്തില്‍ സിനിമയിലെത്തിയ ഋഷിയോട് മിണ്ടാന്‍ തന്നെ നീതുവിന് ഭയമായിരുന്നു. എന്നാല്‍ സംസാരപ്രിയനായിരുന്ന ഋഷി എല്ലാവരോടും പെട്ടെന്ന് അടുക്കുന്ന പ്രകൃതമായതിനാല്‍ നീതുവിന്റെ ആശങ്കകള്‍ വിട്ടൊഴിഞ്ഞു. പരിചയം വലിയ സൗഹൃദമായി. ഋഷിക്ക് സിനിമയിലും പുറത്തുമായി ഒരുപാട് കാമുകിമാര്‍ ഉണ്ടായിരുന്നു. ഓരോ പ്രണയങ്ങള്‍ തകരുമ്പോള്‍ ഋഷി നീതുവിന്റെ തോളില്‍ കിടന്ന് കരയും എന്നിട്ട് അടുത്ത പ്രണയം തേടും.
ബരൂദ് എന്ന സിനിമയുടെ ചിത്രീകരണത്തിന് പോയപ്പോഴാണ് ഋഷി നീതുവിനോടുള്ള തന്റെ പ്രണയം തിരിച്ചറിയുന്നത്. നാട്ടിലെത്തിയപ്പോള്‍ അത് തുറന്ന് പറഞ്ഞു. എന്നാല്‍ ഋഷി അവിടെ ഒരു നിബന്ധന വച്ചു. 'നമുക്ക് പ്രണയിക്കാം, എന്നാല്‍ ഞാന്‍ നിന്നെ വിവാഹം കഴിക്കില്ല.' നീതുവിനും അത് സമ്മതമായിരുന്നു. അങ്ങനെ പ്രണയം മുന്നോട്ട് പോകുന്നതിനിടെ തന്റെ സഹോദരിയുടെ വിവാഹത്തിന് ഋഷി നീതുവിനെ ക്ഷണിച്ചു. നീതു തന്റെ കാമുകിയാണെന്ന് കുടുംബാംഗങ്ങള്‍ മനസ്സിലാക്കിയതോടെ ഋഷി അവരോട് വിവാഹാഭ്യര്‍ഥന നടത്തി. അങ്ങനെ നീതുവും ഋഷിയും 1980ല്‍ വിവാഹിതരായി. വിവാഹത്തിന് ശേഷം അഭിനയം തുടരേണ്ട എന്നാണ് നീതു തീരുമാനിച്ചു. അതേ വര്‍ഷം തന്നെ മകള്‍ റിധിമ കപൂര്‍ ജനിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം രണ്‍ബീറും.






