
ജയ്പൂര്‍: രാജസ്ഥാനിലെ കോട്ടയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങി. ബസിലാണ് വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങുന്നത്. 26 വിദ്യാര്‍ത്ഥികളാണ് സംഘത്തില്‍ ഉള്ളത്. ഇവര്‍ മറ്റന്നാള്‍ കേരളത്തിലെത്തും. പ്രവേശന പരീക്ഷാ പരിശീലന കേന്ദ്രങ്ങള്‍ക്ക് പ്രശസ്തമാണ് കോട്ട.
കേരളമടക്കം നിരവധി സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഇവിടെ പരീക്ഷാ പരിശീലനത്തിനായി എത്തുന്നുണ്ട്. ലോക്ക് ഡൗണിനെ തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ ഇവിടെ കുടുങ്ങുകയും ചെയ്യു. ഇവരെ നാട്ടിലേക്ക് എത്തിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ശശി തരൂര്‍ എം.പി അടക്കമുള്ളവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.






