
പാട്ന: വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലെത്തുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി ബീഹാര്‍ സര്‍ക്കാര്‍. ഇത്തരത്തില്‍ നാട്ടില്‍ മടങ്ങിയെത്തുന്ന ഓരോരുത്തര്‍ക്കും ആയിരം രൂപ വീതം നല്കാന് തീരുമാനിച്ചതായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു.
ഈ പദ്ധതിയനുസരിച്ച് 19 ലക്ഷം പേര്‍ക്ക് ആയിരം രൂപ വീതം നല്‍കിക്കഴിഞ്ഞു. കൂടുതല്‍ ആളുകള്‍ വരുന്ന മുറയ്ക്ക് മറ്റുള്ളവര്‍ക്കും നല്‍കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലെത്തുന്ന ആളുകള്‍ 21 ദിവസം ക്വാറന്‍്റീനില്‍ കഴിയണം. നിരീക്ഷണ കാലാവധി തീരുന്ന മുറയ്ക്ക് ആയിരം രൂപ വീതം നല്‍കും.
കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് ആരംഭിച്ച കേന്ദ്രസര്‍ക്കാരിനെ നിതീഷ് കുമാര്‍ അഭിനന്ദിച്ചു. യാത്രാ ടിക്കറ്റിനായി ആരും പണം നല്‍കേണ്ടതില്ല. നാട്ടില്‍ എത്തുന്നവരെ സംരക്ഷിക്കാന്‍ ക്വാറന്ൈ്റന് കേന്ദ്രം സജ്ജീകരിച്ചതായും നിതീഷ് കുമാര്‍ പറഞ്ഞു.







Comments