ഗാന്ധിനഗര്‍: ഗുജറാത്തിലെ സൂറത്തില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. നൂറുകണക്കിന് അതിഥി തൊഴിലാളികളാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. സൂറത്തിലെ കഡോാദരയില് തിങ്കളാഴ്ച പകലാണ് സംഭവം. പ്രതിഷേധിച്ച തൊഴിലാളികളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.
തങ്ങളെ വീടുകളിലേക്ക് അയയ്ക്കണമെന്ന ആവശ്യമുന്നയിച്ചാണ് തൊഴിലാളികള്‍ തെരുവിലിറങ്ങിയത്. രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് 40 ദിവസം പിന്നിട്ടിട്ടും തങ്ങള്‍ കുടുങ്ങിക്കിടക്കുകയാണെന്നും വീടുകളിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് തൊഴിലാളികള്‍ക്ക് മനരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
കഴിഞ്ഞ മാസവും സൂറത്ത് ജില്ലയില്‍ അതിഥി തൊഴലാളികള്‍ പ്രതിഷേധിച്ചിരുന്നു. അതേസമയം ഗുജറാത്തില്‍ നിന്ന് അതിഥി തൊഴിലാളികളെ നാട്ടിലേക്ക് മടക്കി അയച്ചു തുടങ്ങി. ഇതിനിടെയാണ് തൊഴിലാളികളുടെ പ്രതിഷേധം ഉണ്ടായത്.






