
തൃശൂര്‍: എക്െസെസിനെ കബളിപ്പിച്ചും ടോള്‍ പ്ലാസയിലെ തടസം ഇടിച്ചുതെറിപ്പിച്ചും സിനിമാ സ്െറ്റെലില്‍ സ്പിരിറ്റ് കടത്തിയ സംഭവത്തില്‍ തൊണ്ടി മാത്രമല്ല, വണ്ടിയും മാറ്റി! വിവാദസംഭവത്തിന്റെ കൈ്ളമാക്സില്‍ തൊണ്ടിയായ സ്പിരിറ്റിനു പകരം ''തവിടു''മായി എക്െസെസിനു വിട്ടുകൊടുത്തതു മറ്റൊരു വാഹനമെന്നു സൂചന. സ്പരിറ്റ് ലോബിയും എക്െസെസുമായുള്ള അവിഹിതബന്ധമാണ് ഈ നാടകത്തിനു പിന്നിലെന്ന് ആരോപണമുയര്‍ന്നു.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണു ചാലക്കുടിയില്‍ സ്പിരിറ്റ് ഇറക്കാനുള്ള ശ്രമത്തിനിടെ പിക്അപ് വാന്‍ എക്െസെസ് സംഘം വളഞ്ഞത്. ഇതോടെ മുന്നോട്ടുകുതിച്ച വാഹനത്തെ എക്െസെസ് സംഘം പിന്തുടര്ന്നു. എന്നാല്‍, തൃശൂര്‍ ജില്ലാതിര്‍ത്തി കടന്ന്, വനമേഖലയിലേക്കു കുതിച്ച പിക്അപ് വാന്‍ അപ്രത്യക്ഷമായി. ദേശീയപാതയില്‍, ചാലക്കുടി മുതല്‍ സ്പിരിറ്റ് വണ്ടി എക്െസെസ് സംഘത്തിന്റെ മുന്നിലുണ്ടായിരുന്നിട്ടും യഥാസമയം പോലീസിനെ അറിയിക്കാത്തതിനാലാണു തടയാന്‍ കഴിയാതിരുന്നതെന്നും ആരോപണമുണ്ട്.
പടുതയഴിച്ച്, സ്പിരിറ്റ് ഇറക്കാനുള്ള ശ്രമത്തിനിടെയാണ് പിക്അപ് വാന്‍ എക്െസെസ് സംഘം വളഞ്ഞത്. അതുകൊണ്ടുതന്നെ സ്പിരിറ്റ് കന്നാസുകള്‍ വ്യക്തമായി കണ്ടിരുന്നതായി എക്െസെസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍, പിന്നീടു വാഹനം കണ്ടെത്തിയപ്പോഴാകട്ടെ സ്പിരിറ്റ് കന്നാസിനു പകരം അതിലുള്ളതു തവിടുചാക്കായി! പാലിയേക്കര ടോള്‍ പ്ലാസയിലെ ബാരിയര്‍ ഇടിച്ചുതെറിപ്പിച്ച് പോയ വാഹനത്തിന്റെ നമ്പര്‍ സി.സി ടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
അതു വ്യാജമാണെന്നാണ് അധികൃതര്‍ പറഞ്ഞത്. പിന്നീട് തവിടുമായി കണ്ടെത്തിയ വാഹനത്തിന്റെ നമ്പര്‍ യഥാര്‍ഥമാണ്. ഒളിവില്‍ കഴിഞ്ഞ ദിവസങ്ങളില്‍ത്തന്നെ െകെയോടെ തൊണ്ടിയും വണ്ടിയും മാറ്റി. കള്ള്-സ്പിരിറ്റ് ലോബിയുടെ കേന്ദ്രമായ ചിറ്റൂരിലാണു പിന്നീട് തവിടുമായി വാഹനം കണ്ടെത്തിയതെന്നതും സംശയാസ്പദമാണ്.






