
കോട്ടയം: സംസ്ഥാനത്ത് കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് പൂട്ടിക്കിടന്ന കള്ള് ഷാപ്പുകള്‍ തുറക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും പ്രവര്‍ത്തത്തില്‍ അവ്യക്തത. കള്ളിന്റെ ലഭ്യത കുറവും പാലക്കാട്ടു നിന്ന് കള്ള് കൊണ്ടു വരുന്നതിന് അനുമതി ലഭിക്കാത്തതുമാണ് പ്രതിസന്ധി. ഷാപ്പുകളോട് ചേര്‍ന്നുള്ള ഭക്ഷണശാലകളുടെ പ്രവര്‍ത്തനം സംബന്ധിച്ചും അവ്യക്തത തുടരുകയാണ്.
ലോക്ക് ഡൗണ്‍ കാരണം മാര്‍ച്ച് അവസാനത്തോടെയാണ് സംസ്ഥാനത്തെ കള്ള് വ്യവസായം പൂര്‍ണമായും നിലച്ചത്. ഇതിനിടെ, ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ 13 മുതല്‍ ഷാപ്പുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്കി. തെങ്ങും പനയും ചെത്താന്‍ ആരംഭിച്ചെങ്കിലും പഴയ അളവില്‍ കള്ള് ലഭ്യമാകാന്‍ ഇനിയും ദിവസങ്ങള്‍ വേണമെന്നാണ് ലൈസന്‍സികള്‍ പറയുന്നത്.
കോട്ടയം ഉള്‍പ്പെടെ 12 ജില്ലകളിലേക്ക് കള്ളെത്തുന്നത് പാലക്കാട് നിന്നാണ്. ജില്ലകള്‍ പിന്നിട്ട് പാലക്കാട് നിന്ന് മധ്യകേരളത്തിലേക്ക് കള്ളെത്തിക്കാനുള്ള അനുമതിയും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഷാപ്പുകള്‍ 13ന് തന്നെ തുറക്കാന്‍ സാധിക്കില്ലെന്നാണ് വിശദീകരണം. അതുകൊണ്ടുതന്നെ, ചെത്തു കാര്‍ക്കും, ഷാപ്പ് നടത്തിപ്പുകാര്‍ക്കും പുറമേ അനുബന്ധ തൊഴിലാളികള്‍ക്കും സ്ഥിര വരുമാനം ലഭിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.






