
ലോക്ക്ഡൗണ്‍ തുടങ്ങിയതു മുതല്‍ പല കമ്പനികളും ജീവനക്കാരെക്കൊണ്ട് വീട്ടിലിരുന്ന് ജോലി ചെയ്യിച്ചുവരികയാണ്. ഇതിനിടെ, ഇനിയുള്ള കാലം മുഴുവന്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ജീവനക്കാര്‍ക്ക് അനുവാദം കൊടുത്തിരിക്കുകയാണ് ട്വിറ്റര്‍ എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
സെപ്റ്റംബറിന് മുമ്പ് ഓഫീസുകള്‍ തുറക്കാന്‍ സാധ്യതയില്ലെന്നും കോവിഡ് ലോക്ക്ഡൗണ്‍ അവസാനിച്ചതിനുശേഷവും പല ജീവനക്കാര്‍ക്കും വീട്ടില്‍ നിന്ന് സ്ഥിരമായി ജോലി ചെയ്യാമെന്നും ട്വിറ്റര്‍ അറിയിച്ചു.
ഗൂഗിളും ഫെയ്സ്ബുക്കും മിക്ക ജീവനക്കാര്‍ക്കും വര്‍ഷാവസാനം വരെ ടെലിവര്‍ക്ക് അനുവദിക്കുമെന്ന് വാര്‍ത്ത അടുത്തിടെ വന്നിരുന്നു.
ലോക്ക് ഡൗണ്‍ പ്രതിസന്ധിയെത്തുടര്‍ന്ന് മാര്‍ച്ചില്‍ ആദ്യമായി ടെലിവര്‍ക്കിലേക്ക് മാറിയ കമ്പനികളിലൊന്നാണ് സാന്‍ ഫ്രാന്‍സിസ്കോ ആസ്ഥാനമായുള്ള ട്വിറ്റര്‍.
ആ നയം അനിശ്ചിതമായി തുടരുമെന്നാണ് ഇപ്പോള്‍ കമ്പനി പറയുന്നത്. വികേന്ദ്രീകരണത്തിന് പ്രാധാന്യം നല്‍കുകയും എവിടെ നിന്നും പ്രവര്‍ത്തിക്കാന്‍ പ്രാപ്തിയുള്ള തൊഴില്‍ രീതി പിന്തുടരുകയും ചെയ്യുന്നതിലൂടെ ഞങ്ങള്‍ക്ക് ഈ
ഘട്ടത്തോട് എളുപ്പം പൊരുത്തപ്പെടാനായെന്ന് ട്വിറ്റര്‍ വക്താവ് പറഞ്ഞു.





