മുംബൈ: മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും മറ്റ് എട്ട് പേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കൗണ്‍സില്‍ ഡെപ്യുട്ടി ചെയര്മാന് നീലം ഗോര്‍ഹെ (ശിവസേന), ബി.ശജ.പി സ്ഥാനാര്‍ത്ഥികളായ രഞ്ജിത് സിന്‍ഹ മൊഹിതെ പട്ടീല്‍, ഗോപിചന്ദ് പദല്‍ക്കര്‍, പ്രവീണ്‍ ദത്കെ, രമേശ് കരാദ് , എന്‍.സിപിയില് നിന്നുള്ള ശശികാന്ത് ഷിന്‍ഡെ, അമോള്‍ മിത്കാരി, കോണ്‍ഗ്രസ് അംഗം രാജേഷ് റാത്തോഡ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഏപ്രില്‍ 24 മുതല്‍ ഈ ഒമ്പത് സീറ്റുകളും ഒഴിഞ്ഞുകിടക്കുകയായിരുന്നു.
നിയമസഭയില്‍ അംഗമല്ലാത്ത ഉദ്ധവ് താക്കറെയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗത്വം എത്രയും വേഗം ഉറപ്പിക്കേണ്ടതുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷി ഗവര്‍ണറേ സമീപിച്ചിരുന്നു.
ഇന്ന് വൈകിട്ട് മൂന്നു മണിവരെയായിരുന്ന മത്സരാര്‍ത്ഥികള്‍ക്ക് പത്രിക നല്കാന് സമയം അനുവദിച്ചിരുന്നത്. സമയം കഴിഞ്ഞതോടെയാണ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട വിവരം അധികൃതര്‍ വ്യക്തമാക്കിയത്. 288 അംഗ നിയമസഭയാണ് നിയമസഭാ കൗണ്‍സിലിലെ ഇലക്ടറല്‍ കോളജ്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 28നാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. മേയ് 27നകം ഏതെങ്കിലും സഭയില്‍ അംഗമായില്ലെങ്കില്‍ മുഖ്യമരന്തി സ്ഥാനം രാജിവയ്ക്കേണ്ട അവസ്ഥയായിരുന്നു.

Comments