
പനജി: മലയാളി വിദ്യാര്‍ത്ഥിനിടെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തലശേരി ബ്രണ്ണന്‍ കോളജ് വിദ്യാര്‍ത്ഥിനിയായ അഞ്ജന ഹരീഷിനെയാണ് (21) ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തളിപ്പറമ്പ് സ്വദേശിനിയും കാസര്‍ഗോഡ് താമസക്കാരിയുമായ മിനിയുടെ മകളാണ്.
അഞ്ജനയുടെ മരണം ആത്മഹത്യയാണെന്നാണ് സൂചന. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ ഗോവയിലേക്ക് തിരിച്ചിട്ടുണ്ട്. ഇവര്‍ക്ക് യാത്രാ പാസ് അനുവദിച്ചതായും ഹോസ്ദുര്‍ഗ് പോലീസ് അറിയിച്ചു.
അഞ്ജനയെ നേരത്തെയും കാണാതായെന്ന് പരാതി ഉയര്‍ന്നിട്ടുള്ളതാണ്. തുടര്‍ന്ന് അഞ്ജന പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയും സ്വന്തം ഇഷ്ടപ്രകാരം സുഹൃത്തുക്കള്‍ക്കൊപ്പം പോവുകയുമായിരുന്നു. ഇതിന് ശേഷമാണ് അഞ്ജനയും സുഹൃത്തുക്കളും ഗോയവയിലേക്ക് പോയതെന്നാണ് സൂചന.






