
കണ്ണൂര്‍: കൊറോണ വന്നതോടെ മുഖാവരണത്തിന് വന്‍ ഡിമാന്റാണ്. മുഖാവരണ വിപണിയുടെ വന്‍സാധ്യതകള്‍ മുന്നില്‍ കണ്ട് വന്‍കിട കമ്പനികള്‍ തയ്യാറെടുപ്പു നടത്തുകയാണ്. മുഖാവരണത്തിന്റെ ഓണ്ലൈന്വില്പ്പനയിലേക്ക് വന്‍കിട കമ്പനികളാണ് കടന്നുവരുന്നത്.
റെഡ്സോണ്‍ മേഖലകളില്‍ മുഖാവരണം, സാനിറ്റൈസര്‍ മുതലായവയുടെ വിപണി ഇവര്‍ കണ്ടെത്തിക്കഴിഞ്ഞു. 100 രൂപ മുതലുള്ള മുഖാവരണങ്ങള്‍ ലഭ്യമാണ്. നിറത്തിലും ഡിസൈനിലും വ്യത്യസ്തതയുമായി വിപണി ഇപ്പോള്‍ തകര്‍ക്കുകയാണ്. കഴുകി ഉപയോഗിക്കാവുന്നവയാണെല്ലാം.
അതേസമയം, ഖാദിത്തുണിയില്‍ നിര്‍മിച്ചതും അണുവിമുക്തമാക്കിയതുമായ മുഖാവരണങ്ങള്‍ കേരള ഖാദിഗ്രാമവ്യവസായ ബോര്‍ഡ് വിപണിയിലിറക്കിയിട്ടുണ്ട്. കൂടാതെ, കേരള കസവുമുഖാവരണങ്ങളും കലംകാരി ഡിസൈനും ഉള്‍പ്പെടെ വിപണിയിലെത്തിയിട്ടുണ്ട്.
കായികപ്രേമികളെ ലക്ഷ്യമിട്ട്ുള്ള ഡിനൈസുകളും സുലഭമാണ്. ബാഴ്സലോണ, റയല്‍ മഡ്രിഡ്, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, യുവന്റസ്, പി.എസ്.ജി. തുടങ്ങിയ ഇഷ്ട ക്ലബ്ബുകളുടെ മുദ്രയും ജേഴ്സി വര്‍ണങ്ങളുള്ള മുഖാവരണങ്ങളും വിപണിയിലുണ്ട്.






