
ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ അധികമായി 40,000 കോടി രൂപ നീക്കിവയ്ക്കുകയാണെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന് വ്യക്തമാക്കി.300 അധിക തൊഴില്‍ ദിനങ്ങള്‍ കൂടി അനുവദിച്ചു. കുടിയേറ്റ തൊഴിലാളികള്‍ക്ക് മണ്‍സൂണ്‍ കാലത്തും തൊഴില്‍ ഉറപ്പാക്കും. ആരോഗ്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. എല്ലാ ജില്ലാ ആശുപത്രിയിലും പ്രത്യേക പകര്‍ച്ചവ്യാധി ബ്ലോക്കുകള്‍. പൊതുജനാരോഗ്യ മേഖലയ്ക്ക് കൂടുതല്‍ വിഹിതം. പ്രധാനമന്ത്രി മോഡി പ്രഖ്യാപിച്ച 20 ലഷം കോടിയുടെ 'ആത്മനിര്‍ഭര്‍ ഭാരത്' പാക്കേജിന്റെ അഞ്ചാമത്തേയും അവസാനത്തേയും ദിവസത്തെ പ്രഖ്യാപനമാണ് ധനമന്ത്രി നടത്തുന്നത്.
ചെറുകിട-ഇടത്തരം വ്യവസായ മേഖലയ്ക്കായി പാപ്പരത്വ നിയമത്തില്‍ ഇളവ് വരുത്തി. ജപ്തി അടക്കമുള്ള നടപടികള്‍ ഒരു വര്‍ഷത്തേയ്ക്ക് ഉണ്ടാകില്ല. കോവിഡ് കാരണം മരണം സംഭവിച്ചുവെങ്കില്‍ വ്യവസായ ഉടമയുടെ കുടുംബത്തിന്റെ ബാധ്യത ഉണ്ടാകില്ല.
ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ നടപടി. 12 വിദ്യാഭ്യാസ ചാനലുകള്‍ക്കൂടി അനുമതി നല്കി. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തവര്‍ക്ക് വിദ്യഭ്യാസ ചാനലുകള്‍ വിദ്യാഭ്യാസ പരിപാടികള്‍. ഇ-പാഠശാലയില്‍ 200 പുസ്തകങ്ങള്‍ കൂടി ചേര്‍ത്തു. ദീക്ഷ എന്ന പേരില്‍ ഓണ്‍ലൈന്‍ പഠനപദ്ധതി. ഓരോ €ാസിനും ഓരോ ടിവി ചാനല്‍. കാഴ്ച, കേള്‍വി പ്രശ്നമുള്ളവര്‍ക്ക് പ്രത്യേക ഇ-കണ്ടെന്റ് നല്‍കും. 100 സര്‍വകലാശാലകള്‍ക്ക് ഓണ്‍ലൈന്‍ കോഴ്സിന് അനുമതി നല്‍കും.






