
നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുറമുഖം. ചിത്രത്തിലെ രണ്ടാം പോസ്റ്റര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. നിവിന്‍ പോളിയുടെ ലുക്ക് തന്നെയാണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. ചുണ്ടില്‍ എരിയുന്ന ബീഡിയുമായി പോലീസുകാരനെ നോക്കുന്ന നിവിനാണ് പോസ്റ്ററിലുള്ളത്. രാജീവ് രവിയും നിവിന്‍ പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തുറമുഖം. 2016 ല്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയ കമ്മട്ടിപ്പാടമായിരുന്നു രാജീവ് രവിയുടെ അവസാന ചിത്രം.
വന്‍ താരനിരയുമായാണ് തുറമുഖം എത്തുന്നത്. ഇന്ദ്രജിത്ത്, ജോജു ജോര്‍ജ്ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്ജുന് അശോകന്, മണികണ്ഠന് ആചാരി, ദര്‍ശന രാജേന്ദ്രന്, സുദേവ് നായര്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്.






