
ന്യൂഡല്‍ഹി: കൊറോണ വൈറസിനെ തുടര്‍ന്ന് രാജ്യെമമ്പാടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ജനം വലഞ്ഞെങ്കിലും പ്രകൃതി മാത്രം സന്തോഷിച്ചു കാണണം. ലോകത്താകമാനം കാര്‍ബണ്‍ പുറംതള്ളല്‍ കഴിഞ്ഞവര്ഷത്തെതിനെ അപേക്ഷിച്ച് 17 ശതമാനം കുറഞ്ഞതായാണ് കണക്കുകള്‍. ഇന്ത്യയില്‍ നോക്കിയാല്‍ ഇത് 26ശതമാനമാണ്. മറ്റ് തരത്തിലും പ്രകൃതിയില്‍ ശുചീകരണം നടക്കുന്നുണ്ട്. മാലിന്യങ്ങള്‍ കുറയുന്നതിനും ലോക്ക്ഡൗണ്‍ കാരണമായി.
യുകെ ആസ്ഥാനമായുള്ള നാഷണല്‍ ക്ലൈമറ്റ് ചേഞ്ച് ജേണലിന്റെ വിലയിരുത്തല്‍ അനുസരിച്ച് ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് ഏറ്റവും കുറവ് കാര്‍ബണ്‍ പുറംതള്ളല്‍ രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. യുകെയില്‍ 30.7 ശതമാനവും യു.എസില്‍ 31.6 ശതമാനവും ചൈനയില്‍ 23.9 ശതമാനവുമാണ് കുറവ് വന്നിരിക്കുന്നത്.
എന്നാല്‍ ഇത് കാഥാവസ്ഥയില് വലിയ മാറ്റങ്ങള്‍ക്ക് കാരണമാകില്ലെന്നും പഠനങ്ങള്‍ പറയുന്നു. കാരണം, ഈ വര്‍ഷം മാത്രമാണ് ഇത്രയധികം കുറവ് രേഖപ്പെടുത്തിയിട്ടുളളത്? ഇതുവരെ പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ അളവമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് കാഥാവസ്ഥാമാറ്റത്തിന് മതിയാകുന്ന കുറവല്ല എന്നും പഠനങ്ങള്‍ പറയുന്നു.






