
മൂർഖനെയല്ല വേണ്ടി വന്നാൽ ആനയെ വരെ വരച്ച വരയിൽ നിർത്തും നടി പ്രവീണ. താരം സമൂഹമാധ്യമത്തിൽ പങ്കുവച്ച പുതിയ വിഡിയോയിൽ ആനയുമൊത്തുള്ള ചങ്ങാത്തം കാണാം.
തന്റെ വീട്ടിൽ വരുന്ന ആനയ്ക്ക് ഭക്ഷണം കൊടുക്കുന്നതും പ്രവീണ തന്നെ. സ്നേഹിച്ചു കൊതിതീരാത്ത താരം ആനയുടെ പുറത്തുകയറാനും ഒട്ടും മടി കാണിച്ചില്ല. ‘ഇമ്മിണി വല്യ ആനക്കാര്യം’ എന്ന അടിക്കുറിപ്പോടെയാണ് ഈ വിഡിയോ നടി പങ്കുവച്ചത്.
നേരത്തെ വീട്ടിലെ കോഴിക്കൂട്ടിലെത്തിയ മൂർഖൻ കുഞ്ഞിനെ കയ്യിലെടുക്കുന്ന നടിയുടെ വിഡിയോ വൈറലായിരുന്നു. തന്റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വിഡിയോയിൽ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്.






