
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം 2006 ല്‍ പാകിസ്താാനില് പര്യടനം നടത്തിയപ്പോള്‍ പേസര്‍ ഷുഐബ് അക്തറിനെ നേരിടാന്‍ ബുദ്ധിമുട്ടിയെന്ന് മുന്‍ താരം മുഹമ്മദ് ആസിഫ്. ഒത്തുകളിയുടെ പേരില്‍ ഏഴു വര്‍ഷം ക്രിക്കറ്റില്‍നിന്നു വിലക്ക് ലഭിച്ച താരമാണ് ആസിഫ്.
ഇന്ത്യയുടെ പാക് പരമ്പരയില്‍ ആസിഫ് കളിച്ചിരുന്നു. അന്ന് ഇന്ത്യന്‍ ബാറ്റ്സ്ന്മാര്‍ ചില മത്സരങ്ങളില്‍ വമ്പന്‍ പോരാട്ടം കാഴ്ചവെച്ചെങ്കില്‍ ഫൈസലാബാദ് ടെസ്റ്റില്‍ ജയം കളഞ്ഞുകുളിച്ചു. ഇരു ടീമുകളും രണ്ട് ഇന്നിങ്സുകളിലുമായി 600 റണ്ണിലേറെ നേടിയ ആവേശകരമായ മത്സരമായിരുന്നു അത്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെതിരേ കരിയറിലെ ആദ്യ മൂന്നു പന്തുകളിലും ഹാട്രിക് നേടി ഇര്ഫാന് പഠാന് ഞെട്ടിച്ചു. തകര്‍ച്ചയെ അതിജീവിച്ച പാകിസ്താന് അത്ഭുതകരമായി തിരിച്ചുവന്നു. ആഴമുള്ള ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കെതിരെ തങ്ങള്‍ അന്ന് ആശങ്കപ്പെട്ടിരുന്നതായി ആസിഫ് പറഞ്ഞു. സല്മാന് ഭട്ട്, യുനിസ് ഖാന്, മുഹമ്മദ് യൂസഫ് എന്നിവരെ ആദ്യ മൂന്നു പന്തുകളില്‍ ഇര്ഫാന് പുറത്താക്കിയപ്പോള്‍ ഇന്ത്യ മത്സരം വരുതിയിലാക്കിയതായിരുന്നു.
കമ്രാന്‍ അക്മല്‍ പൊരുതി നേടിയ സെഞ്ചുറിയുടെ ബലത്തില്‍ 245 റണ്‍ ഒന്നാംഇന്നിങ്സില്‍ നേടി. ഇന്ത്യ 238 റണ്ണിന് പുറത്തായി. അന്ന് സച്ചിന് തെണ്ടുല്‍ക്കര്‍ പോലും അക്തറിന്റെ പന്തുകള്‍ക്കു മുന്നില്‍ വിറച്ചു.
അക്തറിന്റെ ചില ബൗണ്‍സറുകള്‍ സച്ചിന് കണ്ണടച്ചായിരുന്നു നേരിട്ടത് -ആസിഫ് തുടര്‍ന്നു. സ്ക്വയര്‍ ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന താന്‍ സച്ചിന് കണ്ണടയ്ക്കുന്നതു വ്യക്തമായി കണ്ടെന്നും ആസിഫ് പറഞ്ഞു. ഇന്ത്യയെ ഒന്നാം ഇന്നിങ്സില്‍ പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞതാണ് ജയം നേടിത്തന്നതെന്നും ആസിഫ് വിശദീകരിച്ചു.






