
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിതരണത്തിനു ബിവറേജസ് കോര്പ്പറേഷന് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ബെവ്കോ ഷോപ്പുകളില്‍ മദ്യം വാങ്ങാനെത്തുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കും. ബെവ്കോ ജീവനക്കാരെ ദിവസം രണ്ടു തവണ തെര്‍മല്‍ സ്കാനിങ് നടത്തും. വെര്‍ച്വല്‍ ക്യൂ ആപ്പില്‍ ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ടോക്കണിലെ ക്യൂആര്‍ കോഡ് ഔട്ട്ലെറ്റിലെ രജിസ്റ്റേഡ് മൊെബെലിലെ ആപ്പ് ഉപയോഗിച്ച് പരിശോധിക്കും. മദ്യം കൊടുക്കുന്നതിനു മുമ്പ് ഇ-ടോക്കണ്‍ റദ്ദാക്കും. സാധാരണ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മദ്യം നല്കുന്നതിനു മുമ്പ് എസ്.എം.എസ്. കോഡ് റദ്ദാക്കും.
വിപണന കേന്ദ്രങ്ങള്‍ക്കുള്ള ആപ്പ് പ്രത്യേകം തയാറാക്കിയിട്ടുണ്ട്. അതിന്റെ ലിങ്ക് വിപണകേന്ദ്രത്തിന്റെ ചുമതലയുള്ളവര്‍ക്കു ലഭ്യമാക്കും. ഈ ആപ്പ് ഉപയോഗിച്ചാണ് ഇ-ടോക്കണ്‍ പരിശോധിക്കേണ്ടത്. ആപ്പില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ ബെവ്കോ ഐടി വിഭാഗത്തിന്റെ സഹായത്തോടെ പരിഹരിക്കണം. ആദ്യ ദിവസങ്ങളില്‍ വിപണനകേന്ദ്രങ്ങളും വെയര്‍ഹൗസുകളും പ്രവര്‍ത്തിപ്പിക്കാന്‍ പോലീസിന്റെ സഹായം തേടണം. ക്യൂ നിയന്ത്രിക്കാന്‍ ആവശ്യമെങ്കില്‍ അധികം സുരക്ഷാ ജീവനക്കാരെ നിയമിക്കാം.
വിപണനകേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്കുള്ള മാസ്കുകളും സാനിെറ്റെസറും വാങ്ങേണ്ടത് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നായിരിക്കണം. രാവിലെ ഒമ്പതു മുതല്‍ െവെകിട്ട് അഞ്ചു വരെയായിരിക്കും മദ്യവിതരണം. വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്ത് ഇ-ടോക്കണ്‍ ലഭിച്ചവര്‍ക്കു മാത്രമേ മദ്യം ലഭിക്കൂ. കൊടുത്ത ടോക്കണുകളുടെ എണ്ണം കണക്കുകൂട്ടി എക്െസെസ് വകുപ്പിനെ അറിയിക്കണം. സെല്‍ഫ് സര്‍വീസ് കൗണ്ടറുകള്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കില്ല. അവ സാധാരണ കൗണ്ടറുകളായി പ്രവര്‍ത്തിപ്പിക്കാമെന്നും എം.ഡിയുടെ നിര്‍ദേശത്തില്‍ പറയുന്നു.
ഇന്നു മുതല്‍ സംസ്ഥാനത്ത് മദ്യവിതരണം തുടങ്ങുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്. എന്നാല്‍ ഇന്നലെ രാത്രി െവെകിയും ആപ്പ് പ്രവര്‍ത്തനസജ്ജമായില്ല. ഇന്നലെ െവെകിട്ടോടെ ഇതിനുള്ള ആപ്പ് പ്രവര്‍ത്തനസജ്ജമാകുമെന്ന് മന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഒരാളിന് അഞ്ചുദിവസത്തില്‍ ഒരിക്കല്‍ മാത്രമേ മദ്യം വിതരണം ചെയ്യുകയുള്ളു.
ടോക്കണ്‍ ലഭിക്കാത്ത ആരും മദ്യം വാങ്ങാന്‍ വിപണകേന്ദ്രങ്ങള്ക്ക് മുന്നില്‍ വരരുതെന്നും മന്ത്രി പത്രസമ്മേളനത്തില്‍ നിര്‍ദ്ദേശിച്ചു. ബെവ്കോയുടെ ആപ്പിലൂടെ രാവിലെ ആറു മുതല്‍ രാത്രി പത്തുവരെ ബുക്ക് ചെയ്യാം. രാവിലെ 9.30 മുതല്‍ െവെകിട്ട് അഞ്ചുവരെയാണു മദ്യം വിതരണം ചെയ്യുക. ബുക്ക് ചെയ്ത സമയത്തിന് എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മദ്യം ലഭിക്കില്ല. വീണ്ടും ബുക്ക് ചെയ്യേണ്ടിവരും.
ബെവ്ക്യൂ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാകുന്നതു െവെകുന്നതില് വിശദീകരണവുമായി ഫെയര്‍ കോഡ് ടെക്നോളജീസ്. അവസാനവട്ട പരിശോധന പൂര്‍ത്തിയാക്കി പ്ലേ സ്റ്റോറില്‍ പബ്ലിഷിങ്ങിനു നല്‍കിയതായി ഫെയര്‍ കോഡ് ടെക്നോളജീസ് ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ രജിത് രാമചന്ദ്രന് വ്യക്തമാക്കി. സാധാരണയില്‍ കവിഞ്ഞ സമയമെടുക്കുന്നതിനാലാണ് െവെകുന്നതെന്നു ഗൂഗിളുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പബ്ലിഷിങ് പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് ആപ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ പ്രൊഡക്ഷന്‍ റോള്‍ഔട്ട് കൊടുത്തിട്ടുണ്ട്. പ്ലേ സ്റ്റോറില്‍ െലെവായി കഴിഞ്ഞാല്‍ ആളുകള്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ബീറ്റ വേര്‍ഷന്‍ ടെസ്റ്റിനിടെ ചോര്‍ന്നത് പ്രതിസന്ധിയായിട്ടുണ്ട്.
എസ്.എം.എസ്. ഗേറ്റ് വേ തകരാറിലായെന്ന മട്ടിലുള്ള പ്രചാരണത്തിലും വസ്തുതയില്ല. വാട്സാപ്പിലൂടെ ഷെയര്‍ ചെയ്ത് ലഭിക്കുന്ന ഫയല്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കേണ്ടതില്ല. പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത ആപ്പാണ് ഉപയോഗിക്കേണ്ടത്. ആപ് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതോടെ എസ്.എം.എസ്. ഗേറ്റ്വേയും ആക്ടീവാകും. എ.പി.കെ. ഫയല്‍ ചോര്‍ന്നത് കമ്പനിയില്‍നിന്നോ ജീവനക്കാരില്‍നിന്നോ അല്ല. കര്‍ശനമായ നിയന്ത്രണമാണ് ഓഫീസിലുള്ളത്. ആപ് ഉപയോഗിക്കുന്നതിനുള്ള യൂസര്‍ മാന്വല്‍ പുറത്തുവിട്ടതും കമ്പനിയില്നിന്നുള്ളവരല്ല. ആപ്പ് പബ്ലിഷ് ചെയ്ത ശേഷം പുറത്തു വിടുന്നതിനായിരുന്നു തീരുമാനം. ഇതിനിടെയാണ് മാന്വല്‍ പുറത്തായത്. ഇതിലും ജീവനക്കാര്‍ ആരും ഉത്തരവാദികളല്ല. നിലവില്‍ ബീറ്റ വേര്‍ഷന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് ഒ.ടി.പി. ലവല്‍ വരെ പ്രവേശിക്കാനാകുന്നുണ്ട്.
മദ്യം ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ: എസ്.എം.എസ്. മുഖേന
മദ്യം ആവശ്യമുള്ളവര്‍ <ബി.എല്‍ ><സ്പേസ്><പിന്‍കോഡ് >< സ്പേസ് ><പേര് >എന്നുംബിയര്/െവെന്‍ ആവശ്യമുള്ളവര്‍ < ബി.ഡബ്ല്യു><സ്പേസ്><പിന്‍കോഡ് >< സ്പേസ്><പേര്>എന്നും െടെപ്പ് ചെയ്തശേഷം 8943389433 എന്ന മൊെബെല്‍ നമ്പറിലേക്ക് അയയ്ക്കണം. ഈ എസ്.എം.എസിനു മറുപടിയായി ബുക്കിങ് സ്വീകരിച്ചെന്ന സന്ദേശം ബെവ്കോക്യൂ എന്ന സെന്റര്‍ ഐ.ഡിയില്‍നിന്നു ഫോണിലെത്തും. അതില്‍ പറഞ്ഞിരിക്കുന്ന സമയത്തു ചെന്ന് വരിയില്‍ സ്ഥാനമുറപ്പിക്കാം.
സ്മാര്‍ട്ട്ഫോണുകള്‍ വഴി
- ഗൂഗിള്‍ പ്ലേസ്റ്റോര്‍ അല്ലെങ്കില്‍ ആപ്പ് സ്റ്റോറില്‍നിന്നു ബെവ്ക്യൂ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.
- അത് ഇന്‍സ്റ്റാള്‍ ചെയ്തശേഷം പേര് മൊെബെല്‍ നമ്പര്‍, ബുക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ പിന്‍കോഡ് എന്നിവ നല്കി രജിസ്റ്റര്‍ ചെയ്യണം.
- രജിസ്റ്റര്‍ ചെയ്യുന്ന മൊെബെല്‍ നമ്പറിലേക്കു വന്ന വണ്െടെം പാസ്വേഡ് (ഒ.ടി.പി) ഉപയോഗിച്ച് രജിസ്ട്രേഷന് പൂര്‍ത്തിയാക്കണം.
- ഉപഭോക്താവിന്റെ ഇഷ്ടാനുസരണം മദ്യം/ബിയര്‍/െവെന്‍ എന്നിവ തെരഞ്ഞെടുത്തശേഷം സമയക്രമം ബുക്ക് ചെയ്യുക എന്ന ബട്ടണ്‍ അമര്‍ത്തണം.
- ബുക്കിങ് വിജയകരമായാല്‍ ക്യു.ആര്. കോഡ്, ടോക്കണ്‍ നമ്പര്‍, വിപണകേന്ദ്രത്തിന്റെ വിശദാംശം, സമയക്രമം എന്നിവ രജിസ്റ്റര്‍ ചെയ്ത മൊെബെലിന്റെ സ്ക്രീനില്‍ കാണാനാകും.
- ടോക്കണില്‍ നിര്‍ദേശിച്ചിട്ടുള്ള സമയത്തു നിര്‍ദിഷ്ട വില്‍പ്പനശാലകളിലെത്തി വരിനില്‍ക്കണം. ടോക്കണും രജിസ്റ്റര്‍ ചെയ്ത ഫോണും െകെവശുമുണ്ടാകണം. ശാരീരിക അകലം, മാസ്ക് തുടങ്ങി കോവിഡ്-19 നിബന്ധനകള്‍ പാലിക്കണം. വില്‍പ്പനശാലയില്‍ പണമടച്ച് മദ്യം വാങ്ങാം. ഓണ്‍െലെനില്‍ പണമടയ്ക്കാനുള്ള സംവിധാനമില്ല.
- സര്‍ക്കാര്‍ ദിവസേന നിര്‍ദേശിക്കുന്ന കോവിഡ് അതിതീവ്ര മേഖല ഒഴികെയുള്ളിടങ്ങളില്‍ മാത്രമായിരിക്കും മദ്യശാലകള്‍ പ്രവര്‍ത്തിക്കുക.
- വെര്‍ച്വല്‍ ക്യൂ പ്രകാരം ബുക്ക് ചെയ്ത് ടോക്കണ്‍ കിട്ടിയ വിപണകേന്ദ്രം ജില്ലാ കലക്ടര്‍ നിയന്ത്രിത/അതിതീവ്രമേഖലയായി പ്രഖ്യാപിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ മദ്യം വാങ്ങാന്‍ കഴിയാതെ വന്നാല്‍ ഉപഭോക്താവ് മദ്യം വാങ്ങാന്‍ പുതിയ ടോക്കണ്‍ എടുക്കണം.
- ടോക്കണ്‍ ലഭിച്ച് മദ്യം വാങ്ങാന്‍ വരുന്നവര്‍ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും െകെയില്‍ കരുതണം.






