
ടെഹ്റാന്: കാമുകനൊപ്പം ഒളിച്ചോടിയതിന്റെ പേരില്‍ പിതാവ് 14 കാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവം ഇറാനില്‍ വന്‍ വിവാദമാകുന്നു. റോമിന അഷ്റഫ് എന്ന പെണ്‍കുട്ടിയെ പിതാവ് റെസാ അഷ്റഫിയാണ് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ഇറാനില്‍ ദുരഭിമാന കൊലയ്ക്ക് എതിരേ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ശക്തമായി. ഇത്തരം കാര്യങ്ങള്‍ക്കെതിരേ പ്രത്യേക നിയമം കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചനകളും ചര്‍ച്ചകളും പുരോഗമിക്കുകയാണ്.
ടെഹ്റാനില്‍ നിന്നും 320 കി.മീ. അകലെയുള്ള തലേഷിലായിരുന്നു സംഭവം. കഴിഞ്ഞ വ്യാഴാഴ്ച കിടപ്പുമുറിയില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അരിവാളിനായിരുന്നു പിതാവ് ബഹാം റൊമിനായുടെ തലയറുത്തത്. അതിന് ശേഷം കൊലപ്പെടുത്തിയ ആയുധവുമായി പോലീസിന് മുന്നിലെത്തി നേരിട്ടു കീഴടങ്ങി. പിതാവ് വിവാഹം എതിര്‍ത്തതിനാല്‍ കാമുകനായ 34 കാരന് ബഹാം ഖവാരിക്കൊപ്പം റൊമിനാ ഇറങ്ങിപ്പോയിരുന്നു. ഇതേ തുടര്‍ന്ന് രണ്ടുപേരുടെയും വീട്ടുകാര്‍ ഇവരെ കണ്ടെത്തിത്തരാന്‍ പോലീസിന് പരാതിയും നല്കി. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ നാലു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ പോലീസ് പിടികൂടി. രണ്ടുപേരെയും അവരവരുടെ വീട്ടിലേക്ക് അയച്ചു. അപ്പോള്‍ തന്നെ വീട്ടിലേക്ക് പോയാല്‍ പിതാവ് തന്നെ കൊല്ലുമെന്ന് അവള് പോലീസിനോട് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.
ഇറാനിലെ നിയമം അനുസരിച്ച് ശരാശരി വിവാഹപ്രായം 23 ആണെങ്കിലും 13 കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ക്ക് വിവാഹമാകാം. റൊമാനിയുടെ കഥ ഫ്രണ്ട്പേജില് തന്നെ വലിയ വാര്‍ത്തയാക്കി നല്‍കിയാണ് ബുധനാഴ്ച ഇറാനിലെ പത്രങ്ങള്‍ ഇറങ്ങിയത്. 'സ്വന്തം വീട്ടില്‍ പോലും സുരക്ഷിതത്വം ഇല്ലായ്മ' എന്നായിരുന്നു പ്രമുഖ പത്രം കുറിച്ച തലക്കെട്ട്. സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്ന കാര്യത്തില്‍ അര്‍ഹമായ നിയമം കൊണ്ടുവരാന്‍ പരാജയപ്പെടുന്നെന്ന വിമര്‍ശനവും പത്രം റിപ്പോര്‍ട്ടില്‍ നല്കി.
ട്വിറ്ററില്‍ റൊമാനിയ അഷ്റഫി എന്ന പേരില്‍ വന്ന ഹാഷ്ടാഗ് 50,000 പേരാണ് ഉപയോഗിച്ചത്. ദുരഭിമാനകൊലയെന്ന ഇറാനിയല്‍ സമൂഹത്തിന്റെ കാടത്തത്തെ വിമര്‍ശിക്കുന്നതായിരുന്നു കൂടുതലും. അതേസമയം ദുരഭിമാനകൊല ഇറാനിലെ പതിവാണെന്നും ഗോത്രവര്‍ഗ്ഗക്കാര്‍ക്കും ഉള്‍നാടന്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഇടയില്‍ ഇത്തരം സംഭവങ്ങള്‍ പതിവാണെന്നാണ് മനുഷ്യവകാശ വിഭാഗം പറയുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ റൊമാനിയുടെ പിതാവിന് മൂന്ന് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവ്ശിക്ഷയോ വധശിക്ഷയോ കിട്ടിയേക്കും.






