കൊച്ചി: ഭര്‍ത്താവിന്റെ സംശയം ചൂണ്ടിക്കാട്ടി ഗര്‍ഭഛിദ്രത്തിന് അനുമതി തേടി യുവതി ഹൈക്കോടതിയില്‍. യുവതിയുടെ ഹര്‍ജി പരിഗണിച്ച ഹൈക്കേടതി ഭര്‍ത്താവിന്റെ പ്രതികരണം ആരാഞ്ഞ നോട്ടീസ് അയച്ചു. എതിര് കക്ഷിക്ക് ഇമെയിലിലൂടെയും വാട്സ്ആപ്പിലൂടെയും നോട്ടീസ് അയയ്ക്കാന്‍ ജസ്റ്റിസ് അനു ശിവരാമന്െ്റ ബെഞ്ച് ഉത്തരവിട്ടു.
പരാതിക്കാരിയായ 20 വയസുകാരി നിലവില്‍ 15 ആഴ്ച ഗര്‍ഭിണിയാണ്. ഗര്‍ഭസ്ഥ ശിശു തന്റേതല്ലെന്ന് ആരോപിച്ച് ഭര്‍ത്താവ് മാനസികമായും ശാരീരികമായും പീഢിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി കോടതിയെ സമീപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തനിക്ക് ഗര്‍ഭഛിദ്രം നടത്താന്‍ അനുവദിക്കണമെന്നാണ് യുവതി ആവശ്യപ്പെട്ടിരിക്കുന്നത്.
1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ടിലെ സെക്ഷന്‍ 5 പ്രകാരം ഗര്‍ഭം അമ്മയുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ടെങ്കില്‍ ഗര്‍ഭഛിദ്രം അനുവദനീയമാണ്. ഇത് പ്രകാരം ഗര്‍ഭഛിദ്രം അനുവിക്കണമെന്നാണ് ഹര്‍ജിക്കാരിയുടെ ആവശ്യം.
ദമ്പതികള്‍ക്കിടയിലെ പ്രശ്നം കൗണ്‍സിലിംഗിലൂടെ പരിഹരിക്കാന്‍ കഴിയുമോയെന്ന് കോടതി ആരാഞ്ഞിരുന്നു. എന്നാല്‍ ഭര്‍ത്താവ് സഹകരിക്കാന്‍ തയ്യാറായില്ലെന്ന് യുവതിയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു. ഗര്‍ഭസ്ഥ ശിശു തന്റേതല്ലെന്ന നിലപാടില്‍ ഇയാള്‍ ഉറച്ചുനില്‍ക്കുകയാണെന്നും അഭിഭാഷകന് കോടതിയെ അറിയിച്ചു.






