തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ ആന ചരിഞ്ഞ സംഭവത്തിന്‍െ്റ പേരില്‍ കേരളത്തിനും മലപ്പുറം ജില്ലയ്ക്കുമെതിരെ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ നടത്തുന്ന വിദ്വേഷ പ്രചാരണത്തിനെതിര മുഖ്യമന്ത്രി. മനേകാ ഗാന്ധി അടക്കമുള്ള കേന്ദ്രമന്ത്രിമാരുടെ പ്രചാരണം തെറ്റിദ്ധാരണ കൊണ്ടല്ലെന്നും തെറ്റിദ്ധാരണയുടെ ഭാഗമായി പറഞ്ഞതായിരുന്നെങ്കില്‍ മനേകാ ഗാന്ധി തിരുത്തുമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുത്താന്‍ തയ്യാറാകാതിരുന്നത് ബോധപൂര്‍വ്വം പറഞ്ഞതാണ് എന്നാണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആന ചെരിഞ്ഞ സംഭവത്തില്‍ നേരത്തെയും കേന്ദ്രമന്ത്രിമാര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി രംഗത്ത് വന്നിരുന്നു. വിദ്വേഷ പ്രചാരണം അഴിച്ചുവിടാന്‍ ചിലര്‍ ഈ ദുരന്തം ഉപയോഗിച്ചതില്‍ ഖേദമുണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ ട്വിറ്ററില്‍ കുറിച്ചിരുന്നു. മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ കൂടിയതിന് പിന്നിലെ കാരണങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. കാലാവസ്ഥാ വ്യതിയാനം പ്രാദേശിക സമൂഹങ്ങളെയും മൃഗങ്ങളെയും പ്രതികൂലമായി ബാധിക്കും.
എന്നാല്‍ ചിലര്‍ ഈ ദുരന്തത്തെ വിദ്വേഷ പ്രചാരണം അഴിച്ചുവിടാനായി ഉപയോഗിച്ചു. അത്തരം പ്രചാരണങ്ങള്‍ ഖേദകരമാണ്. കൃത്യമല്ലാത്ത വിവരങ്ങളും അര്‍ദ്ധ സത്യങ്ങളും പ്രചരിപ്പിച്ച് സത്യത്തെ ഇല്ലാതാക്കാനാണ് ചിലര്‍ ശ്രമിച്ചത്. ആന ചരിഞ്ഞ സംഭവത്തില്‍ മുന്‍ ധാരണകളോടെ വര്‍ഗീയ മാനം ചിലര്‍ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.






