
കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഫെയ്സ് മാസ്ക് നമ്മുടെ എല്ലാവരുടേയും ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങാന്‍ പാടില്ലെന്ന് കൊച്ചു കുട്ടികള്‍ക്ക് വരെ അറിയാം. മാസ്കിന്റെ ഉപയോഗം ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുമോയെന്ന് പലര്‍ക്കും സംശയമുണ്ടായിരുന്നു. എന്നാല്‍ മാസ്ക് ഉപയോഗിക്കുന്നതു കൊണ്ട് വൈറസ് ബാധ വളരെയധികം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കാനഡ മാക് മാസ്റ്റര്‍ സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.
മാസ്ക് ഉപയോഗം, സാമൂഹിക അകലം പാലിക്കുക, ഐ പ്രൊട്ടക്ഷന്‍ എന്നിങ്ങനെ മൂന്നു ഘടകങ്ങള്‍ പരിഗണിച്ചു കൊണ്ടായിരുന്നു പഠനം. മേല്പറഞ്ഞ സുരക്ഷാനടപടികള്‍ സ്വീകരിക്കാത്ത ഒരാള്‍ക്ക് കോവിഡ് പിടികൂടാനുള്ള സാധ്യത 17.4% ആണെന്നും ഗവേഷകര്‍ കണ്ടെത്തി. ഇരുപതടി ദൂരം ആണ് രോഗം പകരാതെയിരിക്കാന്‍ ഒരാളില്‍ നിന്നു സൂക്ഷിക്കേണ്ട അകലമെന്നും ഈ പഠനത്തിനു നേതൃത്വം നല്കിയ ഗവേഷകര്‍ പറയുന്നു. അതുപോലെ സാമൂഹിക അകലം ഒരാളുടെ രോഗസാധ്യത 12.8% കുറയ്ക്കുന്നുവെന്നും ഗവേഷകര്‍ പറയുന്നു.






