
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. മലയാളത്തിന് പുറമെ ബോളിവുഡിലും തിളങ്ങിയിരിക്കുകയാണ് നടി. ഇപ്പോള്‍ താരത്തിന്റെ ഒരു നൃത്തമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. 1999ല്‍ പുറത്തെത്തിയ താല് എന്ന ചിത്രത്തിലെ താല് സെ താല് മിലാ.. എന്ന് ഗാനത്തിനാണ് പ്രിയ നൃത്തം ചെയ്തിരിക്കുന്നത്.
ചില പുതിയ പരീക്ഷണങ്ങള്‍ എന്ന കുറിപ്പോടെയാണ് പ്രിയ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നു. 'എനിക്കറിയാം ഞാന്‍ കൊറിയോഗ്രാഫിയോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തിയിട്ടില്ല. അതുകൊണ്ടുതന്നെ തെറ്റുകള്‍ ക്ഷമിക്കുക. ഒരു എളിയ ശ്രമമാണ് എല്ലാവര്ക്കും ഇഷ്ടമാകും എന്ന് കരുതുന്നു', വിഡിയോയ്ക്കൊപ്പം പ്രിയ കുറിച്ചു.
നര്‍ത്തകിയും ബോളിവുഡ് നൃത്ത സംവിധായികയുമായ കല്പിതയുടെ കൊറിയോഗ്രഫിയോട് തോന്നിയ ഇഷ്ടമാണ് തന്റെ ഈ പരീക്ഷണത്തിന് കാരണമെന്ന് പ്രിയ പറയുന്നു.






