
റെഡ്ഡിറ്റ് ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനം ഒഴിഞ്ഞ് റെഡ്ഡിറ്റ് സഹസ്ഥാപകനും ടെന്നീസ് താരം സെറീന വില്യംസിന്റെ ഭര്‍ത്താവുമായ അലക്സിസ് ഒഹാനിയന്. പകരം അദേഹത്തിന്റെ സ്ഥാനത്തേക്ക് കറുത്ത വര്‍ഗ്ഗക്കാരനെ നിയമിക്കണമെന്ന ആവശ്യവും ഒഹാനിയന് ഉയര്‍ത്തി. ഓണ്‍ലൈന്‍ പോസ്റ്റിലൂടെയാണ് റെഡ്ഡിറ്റ് ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനം രാജിവെയ്ക്കുന്നതായി വ്യക്തമാക്കിയത്.
അതേസമയം ഭാവിയില്‍ സ്ഥാപനത്തിലെ തന്റെ ഓഹരിയില്‍ നിന്നുള്ള നേട്ടം കറുത്ത വര്‍ഗ്ഗക്കാരെ സേവിക്കാന്‍ ഉപയോഗിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ശരിയായ കാര്യം ചെയ്യാന്‍ വൈകിപ്പോയെന്ന് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അദേഹം പറഞ്ഞു. മുന്‍ നാഷണല്‍ ഫുട്ബോള്‍ ലീഗ് താരം കോളിന് കെപെര്‍നികിന്റെ 'നോ യുവര്‍ റൈറ്റ്സ് ക്യാമ്പി് 10 ലക്ഷം ഡോളറും ഒഹാനിയന് വാഗ്ദാനം ചെയ്തു.
തന്റെ മകള്‍ക്ക് വേണ്ടി കൂടിയാണ് താന്‍ ഇതൊക്കെ ചെയ്യുന്നത്. നിങ്ങള്‍ എന്ത് ചെയ്തു എന്ന് കറുത്തവര്‍ഗ്ഗക്കാരിയായ മകള്‍ ചോദിക്കുമ്പോള്‍ ഉത്തരം നല്‍കേണ്ട പിതാവ് എന്ന നിലയിലാണ് താന്‍ ഇത് ചെയ്യുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. സഒഹാനിയന്റെ ആഗ്രഹത്തെ റെഡ്ഡിറ്റ് ഡയറക്ടര്‍ ബോര്‍ഡ് മാനിക്കുന്നുവെന്ന് റെഡ്ഡിറ്റ് സഹസ്ഥാപകനും സിഇഓയുമായ സ്റ്റീവ് ഹഫ്മാന് വ്യക്തമാക്കി.






