
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വിളക്കുകളും ഓട്ടുപാത്രങ്ങളും തൂക്കി വിൽക്കുന്നതിനു ഹൈക്കോടതി നിരീക്ഷണം വേണമെന്നു ശബരിമല ധർമസംരക്ഷണ സമിതി കൺവീനർ പ്രയാർ ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. TDB യുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിയ്ക്കുന്നതിനു നിലവിലെ ബോർഡ് യാതോരു ഇടപെടീലും നടത്തുന്നില്ല. 2016 വരെ 2,000 ഏക്കർ അന്യാധീനപ്പെട്ടതായി ദേവസ്വം എസ്റ്റേറ്റ് വിഭാഗം കണ്ടെത്തിയിരുന്നതാണ്. ഇതിനു പുറമേ 580 ഏക്കറിൻ്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കവും കോടതിയിൽ നിലനിൽക്കുകയാണ്.
ദേവസ്വം കേസുകൾ തോക്കുന്നത് പതിവായിട്ടുണ്ട്. കേസുകളുടെ നടത്തിപ്പിനു ബോർഡ് മേൽനോട്ടം വഹിക്കുന്നില്ലെന്നു വേണം കരുതാൻ. ഓഡിറ്റ് വിഭാഗം പിഴ ചുമത്തിയ കോടി ക്കണക്കിനു രൂപ ഉദ്യോഗസ്ഥരിൽ നിന്നു തിരിച്ചു പിടിക്കാൻ TDB ഇപ്പോഴും മുതിരുന്നില്ല. രാഷ്ട്രിയ സ്വാധീനത്താൽ ഒളിച്ചുകളിയ്ക്കുന്ന ഈ ഉദ്യോഗസ്ഥർ നിലവിൽ മേജർ ക്ഷേത്രങ്ങളുടെ ചുമതലക്കാരായി മാറിയിട്ടുണ്ട്.
ശബരിമല തിരുവാഭരണ പാതയിൽ കയ്യേറ്റങ്ങൾ അടുത്തിടെ കൂടി വരികയാണ്. പമ്പയിലെ മണലിൻ്റെ ഒരുഭാഗം ദേവസ്വം നിർമാണങ്ങൾക്ക് സൗജന്യമായി നൽകുമെന്ന വാഗ്ദാനവും സർക്കാർ പാലിച്ചില്ല. സ്വദേശി ദർശൻ പദ്ധതിയിൽ പെടുത്തി ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതിക്ക് അനുവദിച്ച 64. 47 കോടി രൂപയും കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ആരാധനാലയങ്ങളെ ഉൾപ്പെടുത്തി പ്രഖ്യാപിച്ച 85. 23 കോടി രൂപയുടെ തീർഥാടക സർക്യൂട്ട് പദ്ധതിയും ഉപേക്ഷിക്കുമെന്ന കേന്ദ്ര മുന്നറിയിപ്പിനെതിരെ പ്രതികരിക്കാൻ പോലും സംസ്ഥാന സർക്കാർ തയ്യാറാകാത്തതിൽ പ്രതിക്ഷേധുണ്ട്.
ദേവസ്വം ബോർഡ് കോളജുകളിലെ താൽക്കാലികക്കാരെ ഒഴിവാക്കി പകരം നിയമാനുസ്യൂതം നിയമ നം നടത്തണം. TDB യുടെ നിലവിലെ കെട്ടുകാര്യസ്ഥതയും സ്വജനപക്ഷപാതവും തുറന്നുകാട്ടാൻ ഭക്തജന സംഘടനകളുമായി ചർച്ച നടത്തി സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രയാർ പറഞ്ഞു.






