
പ്രിയതമന്റെ വേര്‍പാട് അറിയാതെ ആതിര കുഞ്ഞിന് ജന്മം നല്കി. ദുബായില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച നിതിന്‍ പെണ്‍കുഞ്ഞാണ് പിറന്നത്. നിതിന്റെ മരണ വാര്‍ത്ത പുറത്തെത്തിയതിന് പിന്നാലെ ആതിരയെ വാര്‍ത്ത അറിയിക്കാതെ ആശുപത്രിയില്‍ പ്രവേശിപ്പിചച്ചിരുന്നു. കുഞ്ഞിനെ ഒരു നോക്ക് കാണാന്‍ നില്‍ക്കാതെ രണ്ട് ദിവസം മുമ്പായിരുന്നു നിതിന്റെ മരണം.
നിതിന്റെ മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും. ആതിരയോട് എന്ത് പറയണം എന്നറിയാതെ വിറങ്ങലിച്ച് നില്‍ക്കുകയാണ് നിതിന്റെ നാട്ടുകാരയാ പേരാമ്പ്ര മുയിപ്പോത്തുകാര്‍. കോവിഡ് കാലത്ത് പ്രവാസികളെ നാട്ടില്‍ എത്തിക്കാന്‍ സുപ്രീംംകോടതിയെ സമീപിച്ച ആതിരയുടെ ഭര്‍ത്താവാണ് നിതിന്‍. തുടര്‍ന്ന് വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായ ആദ്യ വിമാനത്തില്‍ ആതിര നാട്ടിലെത്തി.
ഈമാസം നാട്ടില്‍ എത്താന്‍ ഇരിക്കുകയായിരുന്നു നിതിന്‍. ആതിരയുടെ പ്രസവ സമയത്ത് എത്താനായിരുന്നു നിതിന്‍ ഒരുങ്ങിയത്. ഇതിനിടെയാണ് മരണം സംഭവിച്ചത്. നിതിന്‍ ഇല്ലെന്ന സത്യം ഇനി എങ്ങനെ ആതിരയെ പറഞ്ഞ് അറിയിക്കും എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ചിന്തിക്കുന്നത്. നിതിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.യു.എ.ഇയിലെ സാമൂഹ്യപ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് നടപടി പുരോഗമിക്കുന്നത്.






