
റിയാദ് : സൗദി അറേബ്യയിൽ നിന്നും വന്ദേ ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി എയർ ഇന്ത്യ ഈ ആഴ്ചയിൽ 21 വിമാന സർവീസുകൾ ഇന്ത്യയിലേക്ക് നടത്തുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു .കൂടാതെ ഗോ എയർ, ഇൻഡിഗോ വിമാനങ്ങൾക്കും സർവിസുകൾ നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട് . എന്നാൽ ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ള സംസ്ഥാനമായ കേരളത്തിലേക്ക് ഗോ എയറിന്റെയും ,ഇൻഡിഗോയുടെയും സർവിസുകൾ ഇല്ല.
ജൂൺ 19ന് ദമ്മാമിൽ നിന്നും ലക്നൗവിലേക്കാണ് ഗോ എയർ ആദ്യ സർവിസ് നടത്തുക .ഇൻഡിഗോ വിമാനം ദമ്മാമിൽ നിന്ന് നാലും, റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ നിന്നും മൂന്നും സർവിസുകളാണ് നടത്തുക.
ഈ മാസം 21 ന് ദമ്മാമിൽ നിന്നും ട്രിച്ചിയിലേക്കും , ഹൈദരാബാദ് വഴി ഗയ, അഹമ്മദാബാദ്, മംഗളൂരു എന്നിവിടങ്ങളിലേക്ക് ഇൻഡിഗോയുടെ നാല് സർവിസുകൾ ആണ് അന്നേ ദിവസം നടത്തുക . ജൂൺ 22 ന് റിയാദിൽ നിന്ന് ഭുവനേശ്വർ, ദൽഹി വഴി ഗയ, ബംഗലുരു എന്നിവിടങ്ങളിലേക്കും ജിദ്ദയിൽ നിന്ന് പൂനെ, ലക്നൗ, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കും ഇൻഡിഗോ സർവിസ് നടത്തും.
അതേസമയം, നേരത്തെ കേരളത്തിലേക്ക് പ്രഖ്യാപിച്ചിരുന്ന രണ്ട് എയർ ഇന്ത്യ വിമാന സർവിസുകളുടെ തീയതികൾ മാറ്റിയതായി ഇന്ത്യൻ എംബസി വർത്താ കുറുപ്പിൽ അറിയിച്ചു. ജൂൺ 14-ന് റിയാദിൽ നിന്നും കൊച്ചിയിലേക്ക് പോവേണ്ടിയിരുന്ന വിമാനം ജൂൺ 17-ലേക്കും ജൂൺ 15-ന് ദമ്മാമിൽ നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തേണ്ടിയിരുന്ന വിമാനം ജൂൺ 18-ലേക്കുമാണ് മാറ്റിയാതായി അറിയിച്ചിട്ടുള്ളത് .
ചെറിയാൻ കിടങ്ങന്നൂർ -






