
തിരുവനന്തപുരം: കോവിഡ് സമൂഹവ്യാപനത്തിലേക്കും കടന്നുവോ എന്നുള്ള ആശങ്ക നിലനില്‍ക്കുന്ന സാഹച്യത്തില്‍, വിദേശത്ത് നിന്നും മറ്റുമെത്തി ക്വാറന്റൈനില്‍ കഴിയുന്നവരുടെ സ്രവം ശേഖരിക്കാന്‍ വീടുകളിലെത്താന്‍ സാഹചര്യമൊരുക്കി ആരോഗ്യവകുപ്പ്. വീടുകളില്‍ എത്തി സ്രവം ശേഖരിക്കുന്നതിലൂടെ സമ്പര്‍ക്കം ഒഴിവാക്കാനാകുമെന്നതാണ് ഗുണം. കാരണം, ക്വാറന്റൈനില്‍ കഴിയുന്നവരെ ആശുപത്രിയിലോ പ്രൈമറി ഹെല്‍ത്ത് സെന്റിലോ എത്തിച്ച് സ്രവം എടുക്കുന്നത് അപകടകരമാണ് എന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്.
ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇത്തരത്തില്‍ ശേഖരിക്കുന്നവരുടെ പരിശോധനാ ഫലം ഒന്നുമുതല്‍ അഞ്ച് ദിവസത്തിനുള്ളില്‍ അറിയാനും കഴിയും. ശേഖരിക്കുന്ന അന്നുതന്നെ സ്രവങ്ങള്‍ ലാബിലേക്ക് അയക്കാനും നടപടികള്‍ എടുക്കും. ഈ പരിശോധനാഫലം ആദ്യം ജില്ലാ മെഡിക്കല്‍ ഓഫീസിലേക്കും തുടര്‍ന്ന് അതത് െ്രെപമറി ഹെല്‍ത്ത് സെന്ററിലേക്കും എത്തിക്കും.
സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആശാവര്‍ക്കര്‍മാരെ നിയോഗിക്കും. പേര്, മേല്‍വിലാസം, ഫോണ്‍നമ്പര്‍, എവിടെ നിന്ന് എത്തി, വീട്ടിലേക്കുള്ള യാത്രാസൗകര്യം തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുക. ഈ വിവരങ്ങള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ അറിയിക്കും. ഇവരുടെ നേതൃത്വത്തില്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍, നഴ്സ് എന്നിവരുടെ സംഘം പ്രത്യേക ആംബുലന്‍സിലെത്തി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സ്രവം ശേഖരിക്കും. ആവശ്യമെങ്കില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് കൗണ്‍സിലിംഗും നല്‍കും.






