
അതിര്‍ത്തിയില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന് നഷ്ടമായ അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയിട്ടിരിക്കുന്ന ഇന്ത്യാ - ചൈനാ സൈനിക കയ്യാങ്കളിയില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നടത്തിയത് കൊടും ക്രൂരതയെന്ന് റിപ്പോര്‍ട്ട്. പ്രതിരോധത്തിന് സജ്ജമാകുന്നതിന് മുമ്പ് ഇന്ത്യന്‍ ക്യാമ്പിന് നേരെ ആക്രമണം അഴിച്ചുവിട്ട ചൈനീസ് സൈന്യം ഗാല്‍വന്‍ നദീതടത്തില്‍ തിങ്കളാഴ്ച രാത്രി എട്ടു മണിക്കൂറോളം ക്രൂരമായ അക്രമം അഴിച്ചു വിട്ടെന്നും ഇന്ത്യന്‍ സൈനികരെ തങ്ങളുടെ മേഖലയിലേക്ക് വലിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയെന്നുമെല്ലാമാണ് വെളിപ്പെടുത്തലുകള്‍.
ഇന്ത്യന്‍ സൈന്യത്തില്‍ 16 ബീഹാര്‍ റെജിമെന്റില്‍ വരുന്ന സൈനികരെ പിഎല്‍എ യുടെ സൈനികര്‍ ഇരുമ്പ് ദണ്ഡുകളും മുള്ളുകമ്പി പൊതിഞ്ഞെടുത്ത ലാത്തിയും ഉപയോഗിച്ചായിരുന്നു അടിച്ചതെന്നും പറയുന്നു. ഏറെ അറിയപ്പെടുന്ന ഒരു സൈനിക ഉദ്യോഗസ്ഥനെയും മരണത്തില്‍ നിന്നും രക്ഷപ്പെട്ട് ലെയിലെ ആശുപത്രിയില്‍ കഴിയുന്നവരുടെ വെളിപ്പെടുത്തലിനെയും അവലംബിച്ചാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.
പൂജ്യം ഡിഗ്രിക്ക് താഴെ താപനില രേഖപ്പെടുത്തപ്പെട്ട കാലാവസ്ഥയില്‍ ആധുനിക സൈനികചരിത്രത്തില്‍ സാമ്യമില്ലാത്ത തരം പൈശാചിക ആക്രമണമാണ് നടന്നതെന്നും മാധ്യമം പറയുന്നു. മലയിടുക്കില്‍ വീണ്ടും സൈനികര്‍ മരിച്ചു. നിരായുധരായി മലയുടെ അരികിലേക്ക് ഓടിയവരെ പോലും വേട്ടയാടി പിടികൂടുകയും കൊല്ലുകയും ചെയ്തു. ഗാല്‍വന്‍ നദിയില്‍ ചാടി രക്ഷപെടാന്‍ വിഫലശ്രമം നടത്തിയവരും മരണപ്പെട്ടതായിട്ടാണ് ഉന്നതോദ്യോഗസ്ഥര്‍ പറയുന്നത്. 16 ബീഹാര്‍ കമാന്റിംഗ് ഓഫീസര്‍ കേണല്‍ സന്തോഷ്ബാബു ഉള്‍പ്പെടെ 23 ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന് നഷ്ടമായത്. 12 ലധികം ജീവനക്കാര്‍ ഇപ്പോഴും ഗുരുതരമായ പരിക്കേറ്റ് കഴിയുകയാണ്. പലതരം പരിക്കുകള്‍ ഏറ്റ 110 പേരോളം ഉണ്ടെന്നും പറയുന്നു.
പരിക്കേറ്റവരുടെ കണക്കുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്നും പറഞ്ഞു. ഏറ്റുമുട്ടല്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ചൊവ്വാഴ്ചയായിരുന്നു. ഗാല്‍വന്‍ നദിക്കരയില്‍ പെട്രോള്‍ പോയിന്റ് 14 നോട് ചേര്‍ന്ന് ചൈനീസ് സൈന്യം അനധികൃതമായി ഉണ്ടാക്കിയ ടെന്റാണ് പ്രശ്നം തുടങ്ങിവെച്ചത്. കേണല്‍ ബാബുവിന്റെ കമാന്റിന് കീഴിലുള്ള സൈനികര്‍ ടെന്റ് പൊളിച്ചു മാറ്റി. ഇതേ തുടര്‍ന്നുള്ള പ്രശ്നമാണ് വലിയ കയ്യാങ്കളിയിലേക്ക് നീണ്ടത്. മേഖലയില്‍ സൈനിക തീവ്രത കുറയ്ക്കുന്നതും പിന്മാറ്റവും സംബന്ധിച്ച സൈനിക ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണ് ചൈനീസ് നടപടി.
കേണല്‍ ബാബുവിന്റെ സൈന്യം അതിര്‍ത്തി മേഖല ലംഘിച്ചതാണ് പ്രശ്നത്തിന് കാരണമായി ചൈന ആരോപിക്കുന്നത്. ടെന്റ് കത്തിച്ചതിന് പിന്നാലെ ഞായറാഴ്ച ഇവിടെ കല്ലേറ് നടന്നിരുന്നു. തിങ്കളാഴ്ച രാത്രി സജ്ജമാകാതിരുന്ന 16 ബീഹാര്‍ സൈനികര്‍ക്ക് നേരെ ചൈനീസ് സൈന്യം ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഉയര്‍ന്ന പ്രദേശമായ പോയിന്റ് 14 ല്‍ നിന്നും ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗത്തേക്ക് കൂറ്റന്‍ കല്ലുകള്‍ അവര്‍ എറിഞ്ഞു. പ്രതിരോധിക്കാന്‍ കഴിയും മുമ്പേ തന്നെ കിട്ടിയതെല്ലാം വെച്ച് ഇന്ത്യന്‍ സൈനികരെ ആക്രമിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ അനേകം മൃതദേഹങ്ങളാണ് ചൈനീസ് സൈന്യം ഇന്ത്യയ്ക്ക് കൈമാറിയത്.
1999 കാര്‍ഗില്‍ യുദ്ധത്തിന് ശേഷം ഇന്ത്യന്‍ സൈന്യത്തിന് ഉണ്ടായ കനത്ത നാശങ്ങളില്‍ ഒന്നാണ് ഇത്. 1967 ല്‍ ഉണ്ടായ സൈനിക വഴക്കില്‍ നാഥു ലാ യിലും ചോ ലായിലും 88 ഇന്ത്യന്‍ സൈനികരും 400 ചൈനീസ് സൈനികരും മരണമടഞ്ഞ ശേഷം ഇരു രാജ്യങ്ങളും തമ്മലുണ്ടാകുന്ന ഏറ്റവും വലിയ ഏറ്റുമുട്ടലുമാണ്. പുതിയ സംഘര്‍ഷത്തില്‍ ചൈനയുടെ 40 ലധികം സൈനികര്‍ക്ക് പരിക്കേല്‍ക്കുകയോ ജീവന് നഷ്ടമാകുകയോ ചെയ്തിരിക്കാമെന്നാണ് ഇന്ത്യന്ഭാഗം പറയുന്നത്. നേരത്തേ മെയ് 5 ന് ഇന്ത്യാ - ചൈനീസ് സൈനികര്‍ തമ്മില്‍ സമാനമായ രീതിയില്‍ പോംഗോംഗ് തടകാക്കരയില്‍ ഗാല്‍വന്‍ താഴ്വാരത്ത് മറ്റൊരു ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ 11 മഹര്‍ റെജിമെന്റ് കേണല്‍ വിജയ് റാണ ഇപ്പോഴും ചികിത്സയിലാണ്.
പിന്മാറാന് കരാര്‍ ഒപ്പുവെച്ച ശേഷം എന്തിനാണ് പോയിന്റ് 14 ല്‍ ടെന്റ് കെട്ടിയതെന്ന ഇന്ത്യയുടെ ചോദ്യത്തിന് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. പോയിന്റ് 15 ന് മേല്‍ നടത്തിയ ഇതുപോലെയുള്ള ഒരു നീക്കം ഇന്ത്യ പരാജയപ്പെടുത്തുകയും മൂന്നാമത്തെ ശ്രമമായ പോയിന്റ് 17 ല്‍ നിന്നും സൈന്യത്തെയും സായുധസേനയും പിന്മാറേണ്ടി വന്നതിന് പിന്നാലെ ജൂണ്‍ ആറിന് ഉണ്ടാക്കിയ കരാര്‍ ലംഘിച്ചതിന്റെ ബാധ്യത ഏറ്റെടുക്കാനും ചൈന തയ്യാറായിട്ടില്ല.
ഇന്ത്യ തങ്ങളുടെ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലെ ആശങ്കയലാണ് ചൈന എല്‍എസിയില്‍ പ്രശ്നം ഉണ്ടാക്കുന്നതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. 1962 ല്‍ ഇന്ത്യാ ചൈന യുദ്ധത്തിന് ശേഷം പ്രസിദ്ധപ്പെടുത്തിയ മാപ്പില്‍ ഗാല്‍വാന്‍ താഴ്വാരം മുഴുവനും തങ്ങളുടെ കയ്യിലാണ് എന്ന നിലയിലാണ് അവതരിപ്പിച്ചത്. യുദ്ധത്തിന് ശേഷം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈന്യത്തെ പിന്‍വലിക്കുകയും 1962 ലൈനിലെ ഡസന്‍ കണക്കിനുള്ള കിലോമീറ്ററുകളില്‍ പെട്രോളിംഗ് നടത്താന്‍ ഇന്ത്യന്‍ സൈന്യത്തെ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 1980 കളില്‍ അതിര്‍ത്തിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവന്ന ചൈന പാംഗോംഗ് തടാകത്തിലെ ഫിംഗര്‍ 8 പോലെയുള്ള ഇന്ത്യയുടെ പ്രദേശങ്ങളില്‍ അനധികൃതമായി കടന്ന് അവകാശവാദം ഉന്നയിക്കുകയും ചെയ്തു.
അര്‍ധവൃത്താകൃതിയിലുള്ള പാംഗോങ് ട്സോ തടാകത്തിലെ വെള്ളത്തിലൂടെയാണ് യഥാര്‍ഥ നിയന്ത്രണ രേഖ(എല്‍.എ.സി.) കടന്നു പോകുന്നത്. അതിനാല്‍ ഇത് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. പാംഗോങ് ട്സോ തടാകത്തിന്റെ 45 കിലോമീറ്റര്‍ ഭാഗമാണ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ളത്. ശേഷിക്കുന്നത് െചെനയുടെ നിയന്ത്രണത്തിലും. തടാകത്തിനു സമീപത്തായി കാരക്കോറം പര്‍വതനിരയുടെ കിഴക്കന്‍ ഭാഗമായ ചാങ് ചെന്മോയില്നിന്ന് പുറത്തേക്കു തള്ളി നില്ക്കുന്ന മലനിരകളാണ് നിലവിലെ ഏറ്റുമുട്ടല്‍ സ്ഥലം. െകെവിരലുകള്‍ പോലെ തോന്നിപ്പിക്കുന്ന ഇതിനെ പാംഗോങ്ങിന്റെ വിരലുകള്‍ എന്നാണ് െസെനിക ഭാഷയില്‍ വിശേഷിപ്പിക്കുന്നത്. അവയില്‍ എട്ട് എണ്ണം സംബന്ധിച്ചാണ് തര്‍ക്കം.
എല്‍.എ.സി. കടന്നുപോകുന്ന സ്ഥലത്തെക്കുറിച്ച് ഇന്ത്യയ്ക്കും െചെനയ്ക്കും വ്യത്യസ്ത അവകാശവാദമാണ്. െചെനയുടെ അവസാന െസെനിക പോസ്റ്റിന്റെ സ്ഥലമായ ഫിംഗര്‍ എട്ടിലൂടെയാണ് എല്‍.എ.സി. കടന്നുപോകുന്നതെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ വരെ ഇന്ത്യന്‍ െസെനികര്‍ പട്രോളിങ് നടത്താറുമുണ്ട്. എന്നാല്‍ ഫിംഗര്‍ രണ്ടിലൂടെയാണ് എല്‍.എ.സി. കടന്നു പോകുന്നതെന്നാണ് െചെനയുടെ വാദം. ഫിംഗര്‍ നാലു വരെ പട്രോളിങ് നടത്താറുള്ള െചെനീസ് െസെനികര്‍ അടുത്തിടെയായി ഫിംഗര്‍ ടുവിലേക്ക് കടന്നു കയറുന്നതാണ് സംഘര്‍ഷങ്ങള്‍ക്കു കാരണമായത്.






