
കണ്ണൂർ : കോവിഡ് നിരീക്ഷണത്തില്‍ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന സൈനികനും സുഹൃത്തും വാഹനാപകടത്തിൽ മരിച്ചു. മാവിലായി സ്വദേശി വൈശാഖ് ആണ് മരിച്ചത്. 25 വയസായിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് അഭിഷേക് ബാബുവും മരിച്ചു.
ഇന്നലെ രാത്രി ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് കണ്ണുര്‍ താഴെ കായലോട് വെച്ചായിരുന്നു അപകടത്തിൽ പെട്ടത്. മതിലില്‍ ഇടിക്കുകയായിരുന്നു.






