
ലണ്ടന്‍: ജര്‍മനിയുടെ യുവ സ്ട്രൈക്കര്‍ തിമോ വെര്‍ണറിനെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സി സ്വന്തമാക്കി. ബുണ്ടസ് ലിഗാ ക്ലബ് ആര്.ബി. ലീപ്സിങില് നിന്നാണ് 24 വയസുകാരനായ വെര്‍ണര്‍ പ്രീമിയര്‍ ലീഗിലേക്കു കൂടുമാറുന്നത്. ഇന്നലെയാണു വാര്‍ത്തയ്ക്കു ചെല്‍സി ക്ലബ് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയത്. തിമോയുമായി 2025 വരെ കരാറുണ്ടാകുമെന്ന് ചെല്‍സി വ്യക്തമാക്കി. സീസണില്‍ 32 ഗോളുകളടിച്ച വെര്‍ണര്‍ 13 അസിസ്റ്റുകളും നടത്തി. 2017 ലെ കോണ്‍ഫെഡറേഷന്‍സ് കപ്പിലാണു വെര്‍ണറിന്റെ താരോദയം. അന്നത്തെ ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരം വെര്ണറിനായിരുന്നു. 47.5 മില്യണ്‍ യൂറോയാണു (ഏകദേശം 406 കോടി രൂപ) കൈമാറ്റത്തുക. വെര്‍ണര്‍ക്ക് ആഴ്ചയില്‍ 1,70,000 പൗണ്ട് (ഏകദേശം 1.45 കോടി രൂപ) പ്രതിഫലം ലഭിക്കും.






