ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാര്‍ അതിര്‍ത്തിയില്‍ ഇന്ത്യ- ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഇന്ത്യയുടെ പത്ത് സൈനികരെ ചൈനീസ് പട്ടാളം പിടിച്ചുവച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇരുപക്ഷത്തേയും സൈനിക തലത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇവരെ വിട്ടയച്ചതെന്നും ബിബിസി, ദ ഹിന്ദു അടക്കമുള്ള ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഹിന്ദുവിന്റെ റിപ്പോര്‍ട്ടെന്ന് ബിബിസി വ്യക്തമാക്കുന്നു. ഒരു ലഫ്.കേണലും മന്ന് മേജര്‍മാരും അടക്കമുള്ളവരെയാണ് ചൈനീസ് സേന പിടിച്ചുവച്ചത്. എന്നാല്‍ ഈ വാര്‍ത്ത സ്ഥീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇന്ത്യയുടെ സൈനികരില്‍ ആരെയെങ്കിലും കാണാതായിട്ടുണ്ടെന്നും സ്ഥിരീകരണമില്ല.
തിങ്കളാഴ്ച രാത്രി ഗല്‍വാന്‍ താഴ്വരയില് നടന്ന സംഘര്‍ഷത്തില്‍ ഒരു കേണല്‍ അടക്കം 20 സൈനികരെയാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. 76 സൈനികര്‍ക്ക് പരിക്കേറ്റു. ചൈനീസ് പക്ഷത്തെ ആള്‍നാശത്തെ കുറിച്ച് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. അതിര്‍ത്തിയില്‍ കടന്നുകയറ്റം നടത്തിയതില്‍ ഇരുരാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തല്‍ തുടരുകയാണ്്.

ആണി അടിച്ചുകയറ്റിയും വടികളും കല്ലുകളും മുള്ളുകമ്പികളും ഉപയോഗിച്ച് പ്രാകൃതമായ വിധത്തിലാണ് ചൈനീസ് സൈന്യം ഇന്ത്യന്‍ സൈനികരെ ആക്രമിച്ചത്. ദേഹമാസകലം മുറിവേറ്റ നിലയിലായിരുന്നു മൃതദേഹങ്ങള്‍. മൂന്നു പേരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധം തകര്‍ന്നുപോയിരുന്നു. മകണല് സന്തോഷ് ബാബുവിന്റെ തലയ്ക്ക് പിന്നിലാണ് അടിയേറ്റത്. പ്രതികൂല കാലാവസ്ഥയും മരണനിരക്ക് ഉയരാന്‍ ഇടയാക്കി. താഴ്വാരത്തെ തണുത്തുറഞ്ഞ നദിയില്‍ വീണതാണ് പലരുടെയും മരണത്തിന് ഇടാക്കിയത്.

Comments