ന്യൂഡല്‍ഹി: എട്ട് സംസ്ഥാനങ്ങളിലെ 19 സീറ്റുകളിലേക്ക് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. രാജസ്ഥാനില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ രാജ്യസഭയിലെത്തി. വേണുഗോപാലിന് 64 വോട്ട് ലഭിച്ചു. കോണ്‍ഗ്രസില്‍ നിന്ന് മത്സരിച്ച നീരജ് ദങ്കിയും രാജ്യസഭയിലെത്തി. ദങ്കിക്ക് 59 വോട്ട് ലഭിച്ചു. രാജസ്ഥാനില്‍ നിന്ന് ഒരു സീറ്റില്‍ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്.
മധ്യപ്രദേശില്‍ ബി.ജെ.പി രണ്ട് സീറ്റില്‍ വിജയിച്ചു. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ എത്തിയ ജ്യോതിരാധിത്യ സിന്ധ്യയും സുമര്‍ സിംഗ് സോളങ്കിയുമാണ് ഇവിടെ വിജയിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍. ദിഗ്വിജയ് സിംഗ് മാത്രമാണ് ഇവിടെ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. മേഘാലയിലെ ഏക സീറ്റില്‍ എന്‍.പി.പി സ്ഥാനാര്‍ത്ഥി വിജയിച്ചു. ആന്ധ്രയിലെ നാല് സീറ്റിലും വൈ.എസ്.ആര് കോണ്‍ഗ്രസ് വിജയിച്ചു.
ഗുജറാത്തില്‍ 170 എം.എല്‍.എമാരാണ് വോട്ട് ചെയ്തത്. ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ രണ്ട് എം.എല്‍.എമാര്‍ വോട്ട് ചെയ്തില്ല. രണ്ട് ബി.ജെ.പി എം.എല്‍.എമാരുടെ വോട്ട് തള്ളണമെന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസരി സിംഗ് പകരക്കാരനെ വച്ച് വോട്ട് ചെയ്തുവെന്നാണ് ആക്ഷേപം. തിരഞ്ഞെടുപ്പ് കമ്മീഷന്‍െ്റ തീരുമാനം വൈകുന്നതിനാലാണ് വോട്ടെണ്ണല്‍ വൈകുന്നത്.
മണിപ്പൂരില്‍ ബി.ജെ.പിയില്‍ നിന്ന് രാജിവച്ച മൂന്ന് എം.എല്‍.എമാര്‍ വോട്ട് ചെയ്തില്ല. തൃണമുല്‍ കോണ്‍ഗ്രസ് എം.എല്‍.എ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ബി.ജെ.പി മരന്തിസഭയ്ക്ക് പിന്തുണ പിന്‍വലിച്ച എന്‍.പി.പി എം.എല്‍.എമാര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു.






