
ഹൈദരാബാദ് : ഒരു അമ്മയെയും മകനെയും കുറിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വി.വി.എസ്. ലക്ഷ്മൺ ട്വിറ്ററിൽ പങ്കുവച്ച വിഡിയോയും കുറിപ്പും വൈറലാകുന്നു. ഭിന്നശേഷിക്കാരനായ മകനെ പോറ്റാൻ കഠിനാധ്വാനം ചെയ്യുന്ന അമ്മയെക്കുറിച്ചാണ് ലക്ഷ്മണിന്റെ ട്വീറ്റ്. ഈ അമ്മയ്ക്കൊരു പ്രത്യേകതയുണ്ട്. ഇവരും ഭിന്നശേഷിക്കാരിയാണ്! ഈ അമ്മയുടെ കഷ്ടപ്പാടിന്റെ കഥ അറിഞ്ഞ ചില സാമൂഹ്യ പ്രവർത്തകർ അവർക്ക് ഭക്ഷണമെത്തിച്ചതായും ലക്ഷ്മൺ ട്വീറ്റിൽ വിശദീകരിക്കുന്നു.
‘സംസാരിക്കാൻ വാക്കുകളില്ല! അമ്മമാർ എപ്പോഴും വളരെ വളരെ സ്പഷെലാണ്. സ്നേഹം മനുഷ്യരൂപം പൂണ്ടവർ. ഭിന്നശേഷിക്കാരനായ മകനെ പോറ്റാൻ അധ്വാനിക്കുന്ന ഈ അമ്മയെക്കുറിച്ചുള്ള വിഡിയോ നമ്മെ തൊടുമെന്ന് ഉറപ്പ്. ഈ അമ്മയും ഭിന്നശേഷിക്കാരിയാണ് എന്നിരിക്കെയാണ് മകനെ പോറ്റാനുള്ള അധ്വാനം. ഇവരുടെ വിഡിയോ കണ്ട ചില സാമൂഹ്യ പ്രവർത്തകർ അവർക്ക് ഭക്ഷണമെത്തിച്ചു’ – ലക്ഷ്മൺ ട്വിറ്ററിൽ കുറിച്ചു. മൻദീപ് സിങ് എന്നയാൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയാണ് ലക്ഷ്മൺ ട്വീറ്റ് ചെയ്തത്. അതേസമയം, ഇത് എവിടെനിന്നുള്ള വിഡിയോയാണെന്ന് വ്യക്തമല്ല.
ഈ അമ്മയുടെയും മകന്റെയും വിഡിയോ ഹൃദയത്തെ തൊട്ടുവെന്ന് വ്യക്തമാക്കുന്ന കമന്റുകളാണ് ലക്ഷ്മണിന്റെ ട്വീറ്റിനു താഴെ. ഇരുവരെയും സഹായിക്കാൻ സന്നദ്ധരായി ഒട്ടേറെപ്പേർ കമന്റിട്ടിട്ടുണ്ട്. അതേസമയം ഇവരേപ്പോലുള്ളവരെ സഹായിക്കേണ്ട സർക്കാർ സംവിധാനങ്ങള് എവിടെയാണെന്ന വിമർശനവുമായും ഒട്ടേറെപ്പേർ കമന്റ് ചെയ്തു.







Comments