
പത്ത് കുപ്പി ബിയര്‍ കഴിച്ച് 18 മണിക്കൂറോളം ഉറങ്ങിയ യുവാവിന് കിട്ടിയത് വമ്പന്‍ പണി. ചൈനീസ് സ്വദേശിയായ നാല്‍പ്പതുകാരനായ ഹൂവാണ് തുടരെ തുടരെ പത്ത് കുപ്പി ബിയര്‍ അകത്താക്കിയത്. തുടര്‍ന്ന് ബിയര്‍ തലക്ക് പിടിച്ച ഇയാള്‍ ഉറങ്ങി പോകുകയായിരുന്നു. ഏകദേശം 18 മണിക്കൂറോളം ഉറങ്ങിപ്പോയ ഇദ്ദേഹത്തിന് ഇത്രയും സമയം മൂത്രമൊഴിക്കാന്‍ കഴിഞ്ഞില്ല. ഫലമോ ഇദ്ദേഹത്തിന്റെ മൂത്രസഞ്ചി പൊട്ടി പോകുകയുമായിരുന്നു.
ബിയറിന്റെ കെട്ട് ഇറങ്ങിയപ്പോള്‍ കടുത്ത വയറു വേദനയോടെയാണ് ഇയാള്‍ ഉണര്‍ന്നത്. ഉടന്‍ തന്നെ ടോയ്ലറ്റില് പോയി മൂത്രമൊഴിക്കാന്‍ ശ്രമിച്ചു. എന്നാല്‍ രക്തം കലര്‍ന്ന രീതിയില്‍ ഒന്നോ രണ്ടോ തുള്ളി മൂത്രം മാത്രമാണ് പോയത്. മൂത്രമൊഴിച്ചപ്പോള്‍ അസഹ്യമായ വേദനയും ഇയാള്‍ക്കുണ്ടായിരുന്നു. ഉടന്‍ തന്നെ ചൈനയിലെ സെജിയാങ് പ്രവിശ്യയിലുള്ള ഒരു ആശുപത്രിയിലെ യൂറോളജി വിഭാഗത്തില്‍ എത്തിച്ചു. എന്നാല്‍ വേദനസംഹാരികള്‍ നല്‍കിയെങ്കിലും ഒരു ശമനവും അനുഭവപ്പെട്ടില്ല. സ്കാനിങ് പരിശോധനയിലാണ് ഇദ്ദേഹത്തിന്റെ മൂത്രസഞ്ചി പൊട്ടിയതായി കണ്ടെത്തിയത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് ഇദ്ദേഹത്തെ ഉടന്‍ തന്നെ വിധേയനാക്കി.
ഇത് എല്ലാവര്ക്കും സംഭവിക്കാവുന്ന കാര്യമാണ്, എന്നാല്‍ ഞങ്ങളുടെ ആശുപത്രിയില്‍ ഹുവിന്റേത് അപൂര്‍വമായ ഒരു കേസായിരുന്നു. മനുഷ്യ മൂത്രസഞ്ചി വഴക്കമുള്ളതാണെന്നും ദ്രാവകങ്ങള്‍ കഴിക്കുമ്പോള്‍ വലിപ്പം വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ട് അറിയിച്ചു. എന്നിരുന്നാലും, 350 മുതല്‍ 500 മില്ലി ലിറ്റര്‍ വരെ ശേഷി മാത്രമാണ് ഇതിനുള്ളത്. ഇതില്‍ കൂടുതല്‍ താങ്ങാനുള്ള ശേഷി അതിനില്ല'' - ശസ്ത്രക്രിയയ്ക്കു ശേഷമുള്ള റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാര്‍ കുറിച്ചു. യഥാസമയം ചികിത്സ നല്കിയിരുന്നില്ലെങ്കില്, മൂത്രസഞ്ചിയില്‍ കുടലിന്റെ കോശങ്ങള്‍ പ്രവേശിക്കുന്നത് മരണത്തിലേക്ക് നയിച്ചേക്കാമെന്ന് ശസ്ത്രക്രിയാ വിദഗ്ധരായ വെയ് ഹാന്സോംഗ്, സൂ ക്വി, ചെന്‍ റോംഗ് എന്നിവര്‍ വെളിപ്പെടുത്തി. ഹു ഇപ്പോള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി സ്ഥിരീകരിച്ചു.






