
ഇസ്ലാമാബാദ്: ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കാന്‍ എത്തുന്ന പാക്ക് താരങ്ങളുടെ സുരക്ഷയില്‍ ഉറപ്പ് നല്‍കണമെന്ന ആവശ്യവുമായി പാക്ക് ക്രിക്കറ്റ് ബോര്‍ഡ്. 2021 ട്വന്റി20 ലോകകപ്പും 2023 ഏകദിന ലോകകപ്പും ഇന്ത്യയില്‍ നടക്കുനനതിനാല്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാനെത്തുന്ന താരങ്ങള്‍ക്ക് വീസാ, സുരക്ഷാ കാര്യങ്ങളില്‍ ബിസിസിഐ ഉറപ്പ് നല്‍കണമെന്നാണ് പിസിബിയുടെ ആവശ്യം.
പാക്ക് ബോര്‍ഡ് സിഇഒ വാസിം ഖാന് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബിസിസിഐയുടെ ഉറപ്പ് ലഭിക്കുന്നതിനായി ഇപ്പോള്‍ തന്നെ പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് സമീപിച്ചിട്ടുണ്ട്. അതിനാല്‍ വീസ ലഭിക്കുന്നതിനോ, ഇന്ത്യയില്‍ കളിക്കുന്നതിനോ ഒരു പ്രശ്നവും ഉണ്ടാകില്ലെന്ന് ബിസിസിഐ ഉറപ്പു നല്‍കണം വാസിം ഖാന് വ്യക്തമാക്കി.
പാക്കിസ്ഥാന് ക്രിക്കറ്റ് താരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും ഇന്ത്യയിലെത്താന്‍ അനുമതി ലഭിക്കുന്നതില്‍ ഐസിസിയുടെ സഹായം കിട്ടുമെന്നാണ് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് പ്രതീക്ഷിക്കുന്നതെന്നും, ഐസിസി നടത്തുന്ന ടൂര്‍ണമെന്റ് ആയതിനാല്‍ ഇക്കാര്യത്തില്‍ ഐസിസിക്കും ഉത്തരവാദിത്തമുണ്ടെന്നും വാസിം ഖാന് കൂട്ടിച്ചേര്‍ത്തു.






