
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പേസര്‍ മുനയാണ് മൊഹമ്മദ് ഷമി. വര്‍ക്ക് ഔട്ട് ചിത്രങ്ങളും ലോക്ഡൗണ്‍ വിശേഷങ്ങളും ഉള്‍പ്പെടെ താരം സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഓട്ടത്തിന്റെ വേഗം കൂട്ടാന്‍ വളര്‍ത്തുനായയ്ക്കൊപ്പം ഓടുന്ന വീഡിയോ ആണ് താരം ഇന്‍സറ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഓട്ട മത്സരത്തില്‍ ഷമി തന്നെയാണ് മുന്നില്‍. എന്നാല്‍ അവസാനമായപ്പോള്‍ വളര്‍ത്തുനായ ഒപ്പമെത്തി. 'സ്പീഡ് വര്‍ക്ക് വിത്ത് ജാക്ക്' എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.






