
പെരിന്തല്‍മണ്ണ: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടു വിവാദത്തിലായ കനകദുര്‍ഗ വിവാഹമോചിതയായി. കുടുംബകോടതിയിലാണു വിവാഹമോചനം സംബന്ധിച്ച് ധാരണയിലെത്തിയത്.
അങ്ങാടിപ്പുറത്ത് ഭര്‍ത്താവ് കൃഷ്ണനുണ്ണിയുമൊത്ത് താമസിച്ചിരുന്ന കനകദുര്‍ഗ ഭര്‍തൃമാതാവ് മര്‍ദിച്ചെന്നു കാണിച്ചും വീട്ടില്‍ താമസാവകാശം ലഭിക്കണമെന്നാവശ്യപ്പെട്ടു നല്കിയ കേസുകള്‍ പിന്‍വലിച്ചു. വിവാഹമോചനത്തിനായി ഭര്‍ത്താവ് കൃഷ്ണനുണ്ണിയും കേസ് നല്‍കിയിരുന്നു. കൃഷ്ണനുണ്ണി 10 ലക്ഷം രൂപ കനകദുര്‍ഗയ്ക്കു നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. കനകദുര്‍ഗക്കു വേണ്ടി സുജാത വര്‍മയും ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി എം.കെ. സുനിലും കോടതിയില്‍ ഹാജരായി. 2019 ഡിസംബര്‍ ഒന്നാം തീയതിയാണ് ബിന്ദുവിനൊപ്പം കനകദുര്‍ഗ ശബരിമല സന്നിധാനത്തെത്തിയത്.






