ന്യൂഡല്‍ഹി: നാട്ടിലേക്ക് മടങ്ങാന്‍ ആകാംഷയോടെ കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് സന്തോഷം പകര്‍ന്ന് ഗള്‍ഫ് മേഖലയില്‍ നിന്നും വന്ദേഭാരത് മിഷന് നാലാം ഘട്ട സര്‍വീസുകള്‍ക്ക് ഇന്ന് തുടക്കമാകും. മൊത്തം 214 സര്‍വീസുകളാണ് ഈ ഘട്ടത്തില്‍ കേരളത്തിലേക്കുള്ളത്. നാലാം ഘട്ടം ജൂലൈ ഒന്ന് മുതല്‍ ആഗസ്ത് 15 വരെയുള്ള സര്‍വീസില്‍ ഖത്തറില്‍ നിന്നുമായിരിക്കും കൂടുതല്‍ പ്രവാസികളെത്തുക.
മൊത്തം 151 സര്‍വീസുകളാണ് ഈ ഘട്ടത്തില്‍ ദോഹയില്‍ നിന്നും കേരളത്തിലേക്കുള്ളത്. ഏകദേശം ഇരുപത്തിയേഴായിരം പ്രവാസികള്‍ക്ക് ഇക്കുറി ഖത്തറില്‍ നിന്ന് മടങ്ങാം. ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് ഖത്തറില്‍ നിന്നുള്ള മുഴുവന്‍ സര്‍വീസുകളും നടത്തുന്നത്. അതേസമയം നാലാംഘട്ടത്തില്‍ സൗദി അറേബ്യയെ അവഗണിച്ചതിലുള്ള നിരാശയിലാണ് അവിടുത്തെ പ്രവാസികള്‍.
സൗദിയില്‍ നിന്ന് ആകെ 11 സര്‍വീസുകളാണ് കേരളത്തിലേക്കുള്ളത്. 33 സര്‍വീസുകള്‍ വരുന്ന യു.എഇ.യില്‍ നിന്ന് ആദ്യത്തെ വിമാനം കേരളത്തിലേക്ക് തിരിക്കും. ദുബൈയില്‍ നിന്നും കൊച്ചിയിലേക്കാണ് സര്‍വീസ്. നിലവില്‍ 11 സര്‍വീസുകള്‍ മാത്രം പ്രഖ്യാപിച്ചിട്ടുള്ള കുവൈറ്റില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ ഉള്‍പ്പെടുത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഒമാനില്‍ നിന്നുമാണ് ഏറ്റവും കുറവ്. ഇവിടെ നിന്നും എട്ടു സര്‍വീസുകള്‍ മാത്രമാണുള്ളത്. ഇതോടെ ഖത്തറില്‍ നിന്നും ഇനി ചാര്‍ട്ടര്‍ഡ് സര്‍വീസുകളുടെ ആവശ്യം വരില്ലെന്നാണ് വിലയിരുത്തല്‍.

Comments